എം​ആ​ർ​എ​സി​ൽ ഒ​ഴി​വ്
Saturday, June 15, 2019 10:45 PM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര ഡോ. ​അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലെ വി​വി​ധ ക്ലാ​സു​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് പ​രീ​ക്ഷ ന​ട​ത്തി പ്ര​വേ​ശ​നം ന​ൽ​കു​ന്നു. ആ​റാം ക്ലാ​സി​ലേ​ക്ക് പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് ഒ​രൊ​ഴി​വും ജ​ന​റ​ൽ സീ​റ്റി​ലേ​ക്ക് ഒ​രൊ​ഴി​വു​മാ​ണു​ള്ള​ത്.
പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക് ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത്, പ​ത്തു ക്ലാ​സി​ൽ യ​ഥാ​ക്ര​മം അ​ഞ്ച്, നാ​ല്, ഒ​ന്ന്, ര​ണ്ട് ഒ​ഴി​വു​ക​ളു​ണ്ട്. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളേ​യും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ​ക​ർ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി 19 നു ​രാ​വി​ലെ പ​ത്തി​ന് ഡോ. ​അം​ബേ​ദ്ക​ർ മെ​മ്മോ​റി​യ​ൽ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ എ​ത്ത​ണം. വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു​ല​ക്ഷ​ത്തി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. ഫോ​ണ്‍: 0477 2268442.