പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും
Saturday, June 15, 2019 10:45 PM IST
ആ​ല​പ്പു​ഴ : കൈ​ത​വ​ന പ​ള്ളി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​നി​ലേ​ക്ക് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തും. വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ച കാ​ർ​ട്ടൂ​ണി​ന് പു​ര​സ്കാ​രം ന​ല്കി​യ​തി​നെ​തി​രേ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ-​പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ധേ​ഷ റാ​ലി.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം റാ​ലി ന​യി​ക്കും. ക​ള​ർ​കോ​ട് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ചേ​രും. മാ​തൃ-​പി​തൃ​വേ​ദി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ, ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ. ​ഫി​ലി​പ് ത​യ്യി​ൽ, ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, ഫാ. ​അ​ല​ക്സ് പ​ള്ളി​പ്പു​റം, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, റോ​യി വേ​ലി​ക്കെ​ട്ടി​ൽ, ആ​ൻ​സി മാ​ത്യു, ജോ​സ​ഫ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കും.