പ്ര​ള​യാ​ന​ന്ത​ര സ​ഹാ​യം; മൂ​ന്നു​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Saturday, June 15, 2019 10:45 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​വ​ച്ച് ന​ൽ​കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം കു​ട്ട​ന്പേ​രൂ​ർ 611-ാംന​ന്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഏ​റ്റെ​ടു​ത്തു നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മൂ​ന്നു​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. കു​ട്ട​ന്പേ​രൂ​ർ വി​ദ്യാ​പ്ര​ദാ​യി​നി യു​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​യാ​തെ പോ​യ​വ​രെ ക​ണ്ടെ​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ച​വ​ർ​ക്കാ​ണ് വീ​ട് ന​ൽ​കി​യ​ത്.
ച​ട​ങ്ങി​ൽ ചെ​ങ്ങ​ന്നു​ർ താ​ലൂ​ക്കി​ലെ ആ​ദ്യ​ത്തെ ക്ലാ​സ് 1 ബാ​ങ്ക് ആ​യി 611-ാം ന​ന്പ​ർ കു​ട്ട​ന്പേ​രൂ​ർ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ഖ്യാ​പ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും സം​സ്ഥാ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും ബു​ധ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി. ​വി​ശ്വം​ഭ​ര പ​ണി​ക്ക​ർ നി​ർ​വ​ഹി​ച്ചു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു വേ​ണ്ടി സ​ഹ​ക​ര​ണ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ മു​റ്റ​ത്തെ മു​ല്ല പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ വ​കു​പ്പ് ആ​ല​പ്പു​ഴ ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സു​രേ​ഷ് മാ​ധ​വ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി ചെ​റി​യാ​ൻ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. മോ​ഹ​ന​ൻ പി​ള്ള, സെ​ക്ര​ട്ട​റി പി.​ആ​ർ. സ​ജി കു​മാ​ർ, പി.​എ​ൻ ജ​യ​ല​ക്ഷ്മി അ​മ്മ, നോ​ഡ​ൽ ഓ​ഫീ​സ​ർ കെ​യ​ർ ഹോം, ​ആ​ല​പ്പു​ഴ കെ.​ജെ. ജോ​ർ​ജ്, സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി. ര​ജി​സ്ട്രാ​ർ പി. ​ഉ​ദ​യ​കു​മാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 26 ഓ​ളം വീ​ടു​ക​ളാ​ണ് ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.