പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, June 15, 2019 10:45 PM IST
മ​ങ്കൊ​ന്പ് : പൊ​ള്ള​ലേ​റ്റു ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ഉൗ​ട്ടു​പ​ള്ളി​ച്ചി​റ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​ബി​നാ (28) ണ് ​മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ടി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. 70 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 9.40 ഓ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ് : ര​തി. സ​ഹോ​ദ​ര​ൻ : സു​ബി​ൻ.

സെ​മി​നാ​ർ ന​ട​ത്തി

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വു​ഡ് ലാ​ൻ​ഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​മാ​സ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ നി​പ്പ​യും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സെ​മി​നാ​ർ ന​ട​ത്തി.