ഒ​റ്റ​മ​ശേ​രി ക​ട​ലാ​ക്ര​മ​ണ സം​ര​ക്ഷ​ണം: റീ ​ടെ​ൻ​ഡ​ർ വി​ളി​ച്ചു
Saturday, June 15, 2019 10:46 PM IST
ചേ​ർ​ത്ത​ല: ഒ​റ്റ​മ​ശേ​രി ക​ട​ലാ​ക്ര​മ​ണ മേ​ഖ​ല സം​ര​ക്ഷ​ണ​ത്തി​ന് ക​രി​ങ്ക​ല്ല് ഇ​റ​ക്കു​ന്ന​തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പ് വി​ളി​ച്ച ടെ​ൻ​ഡ​റി​ൽ ആ​രും പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റീ​ടെ​ൻ​ഡ​ർ വി​ളി​ച്ചു. ഇ​ന്ന​ലെ​യാ​യി​രു​ന്നു ടെ​ൻ​ഡ​ർ തു​റ​ക്ക​ൽ ദി​വ​സം. എ​ന്നാ​ൽ ആ​രും ടെ​ൻ​ഡ​ർ ചെ​യ്തി​ല്ല. ക​ല്ലി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ്, വി​ല കൂ​ടു​ത​ൽ, പ്ര​വൃ​ത്തി ചെ​യ്താ​ൽ പ​ണം കി​ട്ടാ​ൻ വൈ​ക​ൽ, ക​ല്ല് സ്ഥാ​പി​ക്കാ​നു​ള്ള മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​ട​പ്പു​റ​ത്ത് ഉ​പ​യോ​ഗി​ച്ചാ​ൽ പെ​ട്ടെ​ന്ന് ത​ക​രാ​റാ​കും തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ടെ​ൻ​ഡ​റി​ൽ ക​രാ​റു​കാ​ർ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം. മു​ന്പു ചെ​യ്ത ചി​ല പ്ര​വൃ​ത്തി​ക​ളു​ടെ പ​ണം സ​ർ​ക്കാ​രി​ൽ നി​ന്നും ക​രാ​റു​കാ​ർ​ക്ക് ന​ൽ​കാ​നു​മു​ണ്ട്.
ഇ​തും പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കൊ​ണ്ടു​വ​രു​ന്ന ക​ല്ലു​ക​ളു​ടെ ക്വി​ന്‍റ​ൽ അ​ള​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ൽ വേ ​ബ്രി​ഡ്ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ര​ൻ വേ ​ബ്രി​ഡ്ജ് കൊ​ണ്ടു​വ​രേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്. ഒ​റ്റ​മ​ശേ​രി മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​ർ​ന്നു. മ​ണ​ൽ ചാ​ക്കു​ക​ളു​ടെ സം​ര​ക്ഷ​ണം മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്ത് ക​ല്ലി​റ​ക്കി​യാ​ൽ മാ​ത്ര​മെ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യു​ള്ളു. തീ​ര​വും വീ​ടു​ക​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ സ​മ​രം ക​ല്ലി​റ​ക്കി ന​ൽ​കാ​മെ​ന്നു​ള്ള ക​ള​ക്ട​റു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ടെ​ൻ​ഡ​ർ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ൽ ക​ല്ല് ഇ​റ​ക്കു​ന്ന​ത് വൈ​കു​ക​യാ​ണ്. റീ​ടെ​ൻ​ഡ​ർ ചെ​യ്താ​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ലെ തു​റ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ ഏ​റ്റ​വും വേ​ഗം ഇ​വി​ടേ​ക്ക് ക​ല്ല് എ​ത്തി​ക്കു​ന്ന​തി​ന്‍റെ മ​റ്റ് സാ​ധ്യ​ത​ക​ളും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ജ​ല​സേ​ച​ന വ​കു​പ്പും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.