ദേ​ശീ​യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ ആ​ല​പ്പു​ഴ​യി​ൽ
Saturday, June 15, 2019 10:46 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ പു​രു​ഷ-​വ​നി​താ പ​വ​ർ​ലി​ഫ്റ്റിം​ഗ് മ​ത്സ​രം ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കും. നാ​ളെ മു​ത​ൽ 20 വ​രെ ആ​ല​പ്പു​ഴ ടൗ​ണ്‍​ഹാ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ് പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​വ​ർ​ലി​ഫ്റ്റിം​ഗ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് തി​വാ​രി അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 20 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. എം.​എം. ആ​രി​ഫ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന സ്പോ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഒ​ളിം​പ്യ​ൻ മേ​ഴ്സി​ക്കു​ട്ട​ൻ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫ്, പി.​എ​സ്. ബാ​ബു, എ.​എ. റ​സാ​ക്ക്, വി.​പി. രാ​ജീ​വ്, വേ​ണു ജി. ​നാ​യ​ർ, കു​ര്യ​ൻ ജ​യിം​സ്, കെ.​ജെ. ജോ​സ​ഫ് സ്റ്റാ​ൻ​ലി, ചി​ക്കു​സ് ശി​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.