നി​യ​മ​ന കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന്
Saturday, June 15, 2019 10:46 PM IST
ആ​ല​പ്പു​ഴ: എ​ൽ​ഡി ടൈ​പ്പി​സ്റ്റ് റാ​ങ്ക് പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യെ​ന്നും അ​തി​നാ​ൽ ആ​റു​മാ​സ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 400 പേ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്നും 90 പേ​ർ​ക്കാ​ണ് നി​യ​മ​നം ല​ഭി​ച്ച​ത്. മേ​യ് മാ​സ​ത്തി​ലെ വി​ര​മി​ച്ച ഒ​ഴി​വു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഈ ​റാ​ങ്ക് പ​ട്ടി​ക​യി​ലെ 150 പേ​ർ 40 വ​യ​സു ക​ഴി​ഞ്ഞ​വ​രാ​ണ്. ഇ​തി​ൽ ഒ​രാ​ൾ​ക്കും ഇ​നി പി​എ​സ്സി പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കി​ല്ല. റ​വ​ന്യു​വ​കു​പ്പി​ൽ നി​ന്നും യാ​തൊ​രു​വി​ധ ഒ​ഴി​വു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഒ​ഴി​വു​ക​ൾ പൂ​ഴ്ത്തി​വ​യ്ക്കു​ക​യും അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​നു വ​യ്ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രു​മാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​ന് പി​എ​സ്സി ചെ​യ​ർ​മാ​ന് ക​ത്ത് ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്നും റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബി​ജു കൊ​ല്ലം, എ​ൻ.​കെ. സ​ജി​ത​മോ​ൾ, അ​ഞ്ജ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.