പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​ന്നു
Saturday, June 15, 2019 10:46 PM IST
അ​മ്പ​ല​പ്പു​ഴ: കൊ​ൽ​ക്ക​ത്ത​യി​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​മെ​മ്പാ​ടും ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തു​ന്നു.
കെ​ജി​എം​സി.​ടി എ ​സം​സ്ഥാ​ന സ​മി​തി യോ​ഗ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഐ​എം​എ യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​ന്പ​തു​വ​രെ ഒ​പി ബ​ഹി​ഷ്ക​രി​ക്കും. തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​യും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും. ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചു പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കു​മെ​ന്ന് കെ​ജി​എം​സി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​രേ​ഷ് ബാ​ബു വി.​കെ, സെ​ക്ര​ട്ട​റി ഡോ. ​നി​ർ​മ​ൽ ഭാ​സ്‌​ക​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.