കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്ക് മാ​ർ​ഗ​രേ​ഖ
Saturday, June 15, 2019 10:46 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗ​ചി​കി​ത്സ​യ്ക്ക് മാ​ർ​ഗ​രേ​ഖ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കി​ട​യി​ൽ ക​ണ്ടെ​ത്തി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യും രോ​ഗി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ച​ത്.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. പു​ഷ്പ​ല​ത, സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാം​ലാ​ൽ, കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശി​വ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശി​ച്ച​ത്.
കാ​ൻ​സ​ർ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഒ​രു അ​സോ. പ്രൊ​ഫ​സ​ർ ഉ​ൾ​പ്പെ​ട്ട ര​ണ്ടം​ഗ സ​മി​തി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം മാ​ത്ര​മെ ചി​കി​ത്സ തു​ട​ങ്ങാ​വു.
മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന രോ​ഗി​ക​ളു​ടെ പൂ​ർ​വ​കാ​ല രേ​ഖ​ക​ൾ, റ​ഫ​റ​ൻ​സ് ലെ​റ്റ​ർ എ​ന്നി​വ നി​ശ്ച​യ​മാ​യും ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​താ​ണ്. എ​ല്ലാ​രോ​ഗി​ക​ൾ​ക്കും കൃ​ത്യ​മാ​യ ഹി​സ്റ്റോ​പ​തോ​ള​ജി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രി​ക്ക​ണം.
പു​റ​ത്തു നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​ത്തോ​ള​ജി വി​ഭാ​ഗം അം​ഗീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മെ കാ​ൻ​സ​ർ ചി​കി​ത്സ തു​ട​ങ്ങാ​ൻ പാ​ടു​ള്ളു. മ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, ആ​ർ​സി​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം അം​ഗീ​ക​രി​ക്കാ​വു​ന്ന​താ​ണ്.
ഇ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ടി വ​രു​മ്പോ​ൾ ര​ണ്ടു സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ സ​മി​തി പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം വീ​ണ്ടും ബ​യോ​പ്സി​യോ, ചി​കി​ത്സ​യോ നി​ർ​ദേ​ശി​ക്ക​ണം. കീ​മോ​തെ​റാ​പ്പി​യി​ൽ ഒ​ന്നാ​മ​ത്തെ നി​ര​യി​ലു​ള്ള മ​രു​ന്നു​ക​ൾ​ക്കു സ്ഥ​ലം കി​ട്ടു​ന്ന രോ​ഗി​ക​ൾ​ക്ക് വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. അ​ടു​ത്ത ശ്രേ​ണി​യി​ലു​ള്ള മ​രു​ന്നു​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യാ​ണെ​ങ്കി​ൽ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നു​ശേ​ഷം മാ​ത്ര​മെ ന​ൽ​കാ​വു.
സ​ർ​ക്കാ​രി​ന്‍റെ കാ​സ്പ്, കെ​ബി​എ​ഫ് തു​ട​ങ്ങി​യ ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​രു​ന്നു​ക​ൾ വാ​ങ്ങു​ക, സ്കാ​നു​ക​ൾ നി​ർ​ദേ​ശി​ക്കു​ക തു​ട​ങ്ങി​യ​വ​യി​ൽ കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ​ത ഉ​റ​പ്പു വ​രു​ത്ത​ണം. ഉ​യ​ർ​ന്ന ആ​ന്‍റീ​ബ​യോ​ട്ടി​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം ശ്ര​ദ്ധാ​പൂ​ർ​വ​വും, നീ​തി​പൂ​ർ​വ​വും ആ​യി​രി​ക്ക​ണം. സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത് ക​ർ​ശ​ന​മാ​യും ത​ട​യ​ണം എ​ന്നി​വ​യാ​ണ് മാ​ർ​ഗ​രേ​ഖ.