ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയൽ ടേബിൾ ടെന്നിസ് ടൂർണമെന്‍റ് ഇന്നു സമാപിക്കും
Saturday, June 15, 2019 10:46 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ യി​ൽ ന​ട​ക്കു​ന്ന 63-ാമ​ത് ഇ. ​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു സ​മാ​പി​ക്കും. മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 200 പേ​ർ പ​ങ്കെ​ടു​ക്കു​ന്നു. കേ​ഡ​റ്റ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, യൂ​ത്ത്, മെ​ൻ, വി​മ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ സോ​ഹം ഭ​ട്ടാ​ചാ​ര്യ (മെ​ൻ, യൂ​ത്ത് ബോ​യ്സ്), കെ. ​അ​നേ​ഘ (പെ​ൺ), റീ​വ അ​ന്ന മൈ​ക്കി​ൾ (യൂ​ത്ത് ഗേ​ൾ​സ്) എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.
മു​ൻ ടേ​ബി​ൾ ടെ​ന്നി​സ് സം​സ്ഥാ​ന താ​ര​വും കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി​യു​മാ​യി​രു​ന്ന ആ​ന്‍റ​ണി ചാ​ക്കോ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി കേ​ഡ​റ്റ് ബോ​യ്സ് വി​ഭാ​ഗം വി​ജ​യി​ക്കു​ള്ള എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സ​ഹോ​ദ​ര​ൻ സ​ജി ചാ​ക്കോ​യും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു വൈ​എം​സി​എ ഡ​യ​റ​ക്ട​ർ ഇ. ​ജേ​ക്ക​ബ് ഫി​ലി​പ്പോ​സി​നു കൈ​മാ​റി. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്നു ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു വൈ​കു​ന്നേ​രം ആ​റി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റും.