ഇ.​ ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​നു സ​മാ​പ​നം
Sunday, June 16, 2019 10:37 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ​യി​ൽ ന​ട​ന്ന 63-ാമ​ത് ഇ.​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.

ആ​തി​ഥേ​യ​രാ​യ എ​വൈ​ടി​ടി​എ​യു​ടെ സോ​ഹം ഭ​ട്ടാ​ചാ​ര്യ​യും റീ​വ അ​ന്ന മൈ​ക്കി​ളും ഡ​ബി​ൾ​സ് വി​ജ​യി​ക​ളാ​യി. മെ​ൻ, യൂ​ത്ത് ബോ​യ്സ് എ​ന്നി​വ​യി​ൽ സോ​ഹം ഭ​ട്ടാ​ചാ​ര്യ​യും യൂ​ത്ത് ഗേ​ൾ​സ്, ജൂ​ണി​യ​ർ ഗേ​ൾ​സ് എ​ന്നി​വ​യി​ൽ റീ​വ​യും വി​ജ​യി​ക​ളാ​യി. എ​വൈ​ടി​ടി​എ​ക്ക് ആ​ദി​ത്യ വി. ​ജോ​സ​ഫ് (ജൂ​ണി​യ​ർ ബോ​യ്സ്), മി​ല​ൻ ബി. ​നാ​യ​ർ (സ​ബ് ജൂ​ണി​യ​ർ ബോ​യ്സ്) ഉ​ൾ​പ്പ​ടെ ആ​റ് കി​രീ​ട​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ 200 ഓ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കേ​ഡ​റ്റ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, യൂ​ത്ത്, മെ​ൻ, വി​മ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. ക്ല​ബ്, സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ടാം​ദി​വ​സം ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​കും മൂ​ന്നാം ദി​വ​സം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ലും മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ന്‍റ് എ​ൻ. ഗ​ണേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി, ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ച്ചു എ​ക്സ്. മ​ല​യി​ൽ, പി.​കെ. വെ​ങ്കി​ട്ട​രാ​മ​ൻ, വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ജോ​ർ​ജ്, ഡ​യ​റ​ക്ട​ർ അ​നി​ൽ ജോ​ർ​ജ്, റാ​ണി ആ​ന്‍റ​ണി തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ പ്ര​ണ​തി പി. ​നാ​യ​രും കേ​ഡ​റ്റ് ബോ​യ്സി​ൽ പാ​ല​ക്കാ​ടി​ന്‍റെ എ. ​ഗൗ​രി ശ​ങ്ക​റും കേ​ഡ​റ്റ് ഗേ​ൾ​സി​ൽ കൊ​ല്ല​ത്തി​ന്‍റെ എ​ഡ്വി​ന എ​ഡ്വേ​ർ​ഡും മി​നി കേ​ഡ​റ്റ് ബോ​യ്സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ദേ​വ​പ്ര​യാ​ഗും മി​നി കേ​ഡ​റ്റ് ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ഐ​ടി​ടി​ടി​എ​സ്ആ​റി​ന്‍റെ മ​രി​യ ഡ​യ​സും ഒ​ന്നാ​മ​തെ​ത്തി.