സൗ​മ്യയുടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി
Sunday, June 16, 2019 10:37 PM IST
അ​ന്പ​ല​പ്പു​ഴ : സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. വ​ള്ളി​കു​ന്നം സ്റ്റേ​ഷ​നി​ലെ വ​നി​ത സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ​യു (32) ടെ ​മൃ​ത​ദേ​ഹം മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 10.45 ഓ​ടെ ആ​രം​ഭി​ച്ച പോ​സ്റ്റു​മാ​ർ​ട്ടം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ഫോ​റ​ൻ​സി​ക് മേ​ധാ​വി ഡോ. ​ശ്രീ​ദേ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ. ​അ​നൂ​പ്, ഡോ. ​ദീ​പ്തി, ഹൗ​സ് സ​ർ​ജ​ന്മാ​രാ​യ ഡോ. ​ഷൈ​മ, ഡോ. ​ശാ​ന്ത​മ്മ, ഡോ. ​ഷൈ​ജു എ​ന്നി​വ​രാ​ണ് പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി​യ​ത്. 60 ശ​ത​മാ​നം പൊ​ള്ള​ലും ക​ഴു​ത്തി​ൽ ഗു​രു​ത​ര വെ​ട്ടേ​റ്റ​തു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.
ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം ഓ​ച്ചി​റ പ​ര​ബ്ര​ഹ്മം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
ലി​ബി​യ​യി​ൽ നി​ന്നും സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ജീ​വ​നും മ​റ്റൊ​രു ബ​ന്ധു​വും എ​ത്തി​യ ശേ​ഷം സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സൗ​മ്യ യോ ​ബ​ന്ധു​ക്ക​ളോ പോ​ലീ​സി​ൽ പ​രാ​തി​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ​ള്ളി​കു​ന്നം എ​സ്ഐ ഷൈ​ജു ഏ​ബ്ര​ഹാം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് പോ​ലീ​സി​ന് പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. വ​ട്ടി​ക്കാ​ട് ഹൈ​സ്കൂ​ളി​ലെ എ​സ്പി​സി കു​ട്ടി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നും വ​ള്ളി​കു​ന്നം എ​സ്ഐ പ​റ​ഞ്ഞു.