സാ​ജു​വി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
Sunday, June 16, 2019 10:37 PM IST
മാ​വേ​ലി​ക്ക​ര: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ബാ​ങ്ക് ക​വ​ർ​ച്ചാ സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച മു​ത്തൂ​റ്റ് ബാ​ങ്ക് ഫി​നാ​ൻ​ഷ്യ​ൽ സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര അ​റു​ന്നൂ​റ്റി​മം​ഗ​ലം മു​റി​വാ​യ്ക്ക​ര ബ്ലെ​സ് ഭ​വ​ത്തി​ൽ സാ​ജു ശാ​മു​വേ​ലി​ന് ജന്മനാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി.
ഇന്നലെ രാ​വി​ലെ 11 ന് ​മു​റി​വാ​യ്ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​നു നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. അ​റു​നൂ​റ്റി​മം​ഗ​ലം ഐ​പി​സി എ​ബ​നേ​സ​ർ സ​ഭാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ഐ​പി​സി സ​ഭാ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ന്നു.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ നാ​സി​ക്കി​ലാ​ണ് സം​ഭ​വം. ന്യൂ ​മും​ബൈ​യി​ലെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന സാ​ജു ഇ​ൻ​സ്പെ​ക്ഷ​ന് വേ​ണ്ടി​യാ​ണ് ബാ​ങ്കി​ന്‍റെ നാ​സി​ക്കി​ലെ ബ്രാ​ഞ്ചി​ലെ​ത്തി​യ​ത്.
ഈ ​സ​മ​യം ബാ​ങ്കി​ലെ​ത്തി​യ ക​വ​ർ​ച്ച​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
അ​പാ​യ​മ​ണി മു​ഴ​ക്കാ​ൻ അ​ലാ​റം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മു​റി​യി​ലേ​ക്ക് തി​രി​യ​വേ പി​ന്നി​ൽ നി​ന്നും വെ​ടി​യേ​റ്റ സാ​ജു സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.