ക​ളി​ക്ക​ള നി​ർ​മാ​ണ​ത്തോ​ടൊ​പ്പം നിലവിലേത് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യും: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
Sunday, June 16, 2019 10:39 PM IST
ആ​ല​പ്പു​ഴ: പു​തി​യ ക​ളി​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നോ​ടൊ​പ്പം നി​ല​വി​ലു​ള്ള​വ സം​ര​ക്ഷി​ക്കു​ക​യെ​ന്ന​തും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​മാ​ണെ​ന്നു ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. ആ​യി​രം​കോ​ടി രൂ​പ​യു​ടെ ക​ളി​ക്ക​ള വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ​ന്പാ​ടും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പ്രൈ​സ് മ​ണി ടൂ​ർ​ണ​മെ​ന്‍റ് ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി​ക​ളി​ൽ ടേ​ബി​ൾ ടെ​ന്നി​സി​നും പ്രാ​ധാ​ന്യം ന​ല്കും.
എ​വൈ​ടി​ടി​എ ടേ​ബി​ൾ ടെ​ന്നി​സ് അ​രീ​ന​യി​ൽ ന​ട​ന്ന വൈ​എം​സി​എ 63-ാമ​ത് ഇ. ​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ് മ​ണി ടേ​ബി​ൾ ടെ​ന്നി​സ് ത്രി​ദി​ന ടൂ​ർ​ണ​മെ​ന്‍റി്ന്‍റെ ര​ണ്ടാം ദി​വ​സ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​പി. കു​രി​യ​പ്പ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള പ്ര​സി​ഡ​ന്‍റ് എ​ൻ. ഗ​ണേ​ശ​ൻ, സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി, ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് ടേ​ബി​ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ച്ചു എ​ക്സ്. മ​ല​യി​ൽ, മോ​ഹ​ൻ ജോ​ർ​ജ്, ആ​ർ. സു​രേ​ഷ്, സ​ജി ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.