റോ​ഡി​ന്‍റെ തി​ട്ട​യി​ടി​ഞ്ഞ് ലോ​റി മ​റി​ഞ്ഞു
Sunday, June 16, 2019 10:39 PM IST
എ​ട​ത്വ: ച​ങ്ങം​ക​രി​യി​ൽ റോ​ഡി​ന്‍റെ തി​ട്ട​യി​ടി​ഞ്ഞ് ലോ​റി മ​റി​ഞ്ഞു. ക്വോ​റി വേ​സ്റ്റു​മാ​യി ച​ങ്ങം​ക​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി കൊ​ഴു​പ്പ​ക്ക​ളം ഗോ​ഡൗ​ണി​നു സ​മീ​പ​ത്തെ വ​ള​വി​ൽ എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ച​തു​പ്പി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

വൈ​ദ്യു​തി മു​ട​ങ്ങും

ച​മ്പ​ക്കു​ളം : ച​മ്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ പു​ളി​ക്ക​ക്കാ​വ്, മു​ട്ട​നാ​വേ​ലി ഈ​സ്റ്റ്, കാ​യ​ൽ​ച്ചി​റ എ​ന്നീ ട്രാ​ൻ​സി​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.