പി​തൃ​ദി​നാ​ഘോ​ഷം ന​ട​ത്തി
Sunday, June 16, 2019 10:39 PM IST
ആ​ല​പ്പു​ഴ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ-​പി​തൃ​വേ​ദി ആ​ല​പ്പു​ഴ ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പി​തൃ​ദി​നാ​ഘോ​ഷം കൈ​ത​വ​ന പ​ള്ളി​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മ​ക്ക​ളെ വ​ള​ർ​ത്തു​ന്പോ​ൾ അ​വ​ർ ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്ന ബോ​ധ​ത്തോ​ടെ​യാ​വ​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ക്ക​ളെ ദൈ​വ​ത്തി​ലേ​ക്കു ന​യി​ക്കാ​ൻ ക​ഴി​യ​ണം. അ​തി​നു വേ​ണ്ടി​വ​രു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പി​താ​ക്ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.
ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സു​കു​ട്ടി താ​ന്നി​യ​ത്ത്, മാ​തൃ-​പി​തൃ​വേ​ദി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, കൈ​ത​വ​ന പ​ള്ളി വി​കാ​രി ഫാ. ​അ​ല​ക്സ് പാ​റ​പ്പു​റം, അ​തി​രൂ​പ​ത അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​ണ്‍​സ​ണ്‍ ചാ​ല​യ്ക്ക​ൽ, ഫാ. ​റ്റി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, പി​തൃ​വേ​ദി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, ആ​ല​പ്പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​യി വേ​ലി​ക്കെ​ട്ടി​ൽ, മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൻ​സി മാ​ത്യു ചേ​ന്നോ​ത്ത്, അ​തി​രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗു​ഡ് ഷെ​പേ​ർ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​റൂ​ബി​ൾ രാ​ജ് ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ൾ, അ​ഞ്ചു​മ​ക്ക​ളു​ള്ള മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ക്ക​ൽ, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യും ന​ട​ന്നു.