കാ​ർ​ട്ടൂ​ണ്‍ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
Monday, June 17, 2019 10:05 PM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യും വ​കു​പ്പ് മ​ന്ത്രി​യും കാ​ർ​ട്ടൂ​ണ്‍ അ​വാ​ർ​ഡി​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടും നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ല​ളി​ത​ക​ലാ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളു​ടെ നി​ല​പാ​ട് ദു​രൂ​ഹ​മാ​ണെ​ന്നും ക്രൈ​സ്ത​വ മ​ന​സാ​ക്ഷി​യെ വേ​ദ​നി​പ്പി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത കാ​ർ​ട്ടൂ​ണ്‍ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. കാ​ർ​ട്ടൂ​ണു​ക​ൾ വ​ര​യ്ക്കു​ക ക​ലാ​കാ​ര​ന്‍റെ ഇ​ഷ്ട​മ​നു​സ​രി​ച്ചാ​ണെ​ങ്കി​ലും അ​തി​ന് അ​വാ​ർ​ഡ് ന​ൽ​കു​ന്ന സ്ഥാ​പ​നം വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി​യി​ട്ടു​വേ​ണ​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത് എ​ന്ന് ആ​ർ​ച്ചു​ബി​ഷ​പ് പ​റ​ഞ്ഞു.
അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കൈ​ത​വ​ന പ​ള്ളി​യി​ൽ നി​ന്നും ക​ള​ർ​കോ് ജം​ഗ്ഷ​ൻ​വ​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​മാ​യി വ​ന്ന് ധ​ർ​ണ ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലാ​ലി ഇ​ള​പ്പു​ങ്ക​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി​തൃ​വേ​ദി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ഫാ. ​ഫി​ലി​പ്പ് ത​യ്യി​ൽ, ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത്, ഫാ. ​ടി​ജോ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ. ​ജോ​ണ്‍​സ് ചാ​ല​യ്ക്ക​ൽ, ഫാ. ​അ​ല​ക്സ് പാ​റ​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി​തൃ​വേ​ദി അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ നെ​ല്ലു​വേ​ലി, റോ​യി പി. ​വേ​ലി​ക്കെ​ട്ടി​ൽ, തോ​മ​സ് കു​റ്റേ​ൽ, ബേ​ബി പാ​റ​ക്കാ​ട​ൻ, ജോ​ണ്‍ ബോ​സ്കോ, രാ​ജു ജോ​സ​ഫ്, ടോം ​ജോ​സ​ഫ്, ആ​ൻ​സി മാ​ത്യു, ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.