അ​പ്പീ​ൽ ന​ൽ​കി​യ​വ​ർ​ക്ക് ആ​നു​കൂ​ല്യം ഇ​ല്ല, വി​ല്ലേ​ജ് പ​ടി​ക്ക​ൽ | ജ​ന​പ്ര​തി​നി​ക​ളു​ടെ ധ​ർ​ണ
Monday, June 17, 2019 10:05 PM IST
എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ അ​ർ​ഹ​രാ​യി​ട്ടും 15 ശ​ത​മാ​നം ആ​നു​കൂ​ല്യ ലി​സ്റ്റി​ൽ ആ​കു​ക​യും റീ ​ബി​ൽ​ഡ് പ​ദ്ധ​തി​യി​ൽ പെ​ടാ​തെ പോ​യ​വ​രും ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ക​യും സെ​ക്ര​ട്ട​റി ഒ​പ്പി​ട്ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ലി​സ്റ്റ് ത​യാ​റാ​ക്കി താ​ലൂ​ക്ക് ഓ​ഫി​സി​ൽ കൊ​ടു​ക്കു​ക​യും ചെ​യ്തി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി​യ​ത്. അ​പേ​ക്ഷ ന​ൽ​കി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ അ​ന്നു​ണ്ടാ​യി​രു​ന്ന വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു.
പ​ക​രം ചാ​ർ​ജ് ആ​യി എ​ത്തി​യ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​പേ​ക്ഷ നോ​ക്കാ​ൻ ത​യാ​റാ​യി​ല്ല. മാ​ത്ര​മ​ല്ല റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ പ​രി​ശോ​ധി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം വി​ല്ലേ​ജ് ഓ​ഫി​സി​നി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വി​ല്ലേ​ജ് ഓ​ഫി​സി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ തി​രി​കെ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം വി​വാ​ദം ആ​യ​തി​നെ തു​ട​ർ​ന്ന് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​യു​മാ​യി എ​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​ത് എ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ധ​ർ​ണ സ​മ​ര​വു​മാ​യി രം​ഗ​ത്ത് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
ആ​നു​കൂ​ല്യം അ​ട​യി​ന്ത​ര​മാ​യി ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും എ​ന്ന് ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ര​വീ​ന്ദ്ര​നാ​ഥ പ​ണി​ക്ക​ർ ന​ൽ​കി​യ ഉ​റ​പ്പിേ·​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ് പ​ന​വേ​ലി, ബാ​ബു വ​ലി​യ​വീ​ട​ൻ, പി.​കെ. വ​ർ​ഗീ​സ്, അ​ജി​ത് പി​ഷാ​ര​ത്ത്, സു​ഷ​മ സു​ധാ​ക​ര​ൻ, അ​നു​രൂ​പ് മ​ര​ങ്ങാ​ട്ട്, ബി​നു സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​തു​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​ട്ട് നി​ന്നു.