നി​ശ​ബ്ദ​ലോ​ക​ത്തി​ൽ അ​നൂ​പി​ന് ജീ​വി​ത പ​ങ്കാ​ളി​യാ​യി ഇ​നി അ​നി​ല​യും
Monday, June 17, 2019 10:06 PM IST
ചേ​ർ​ത്ത​ല: നി​ശ​ബ്ദ​ലോ​ക​ത്തി​ൽ ഏ​ക​നാ​യ അ​നൂ​പി​ന് ജീ​വി​ത പ​ങ്കാ​ളി​യാ​യി ഇ​നി അ​നി​ല​യും കൂ​ടെ​യു​ണ്ടാ​കും. ബ​ധി​ര​രും മൂ​ക​രു​മാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ​യും (അ​നൂ​പ്) അ​നി​ല​യു​ടെ​യും ദീ​ർ​ഘ​നാ​ള​ത്തെ നി​ശ​ബ്ദ​പ്ര​ണ​യ​യ​ത്തി​ന് ഇ​ന്ന​ലെ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ സാ​ക്ഷാ​ത്കാ​ര​മാ​യി.
സ​മാ​ന പ​രി​മി​തി​യു​ള്ള ച​ങ്ങാ​തി​മാ​രു​ടെ നി​റ​സാ​ന്നി​ധ്യ​ത്തി​ൽ ഇ​രു​വ​രും മി​ന്നു​കെ​ട്ടി. അ​ർ​ത്തു​ങ്ക​ൽ തെ​ക്കേ​ത്ത​യി​ൽ ഒൗ​സേ​പ്പ​ച്ച​ൻ - അ​ൽ​ഫോ​ൻ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സെ​ബാ​സ്റ്റ്യ​ൻ എ​ന്ന അ​നൂ​പ്. എ​റ​ണാ​കു​ളം എ​ള​മ​ക്ക​ര പ​റ​ന്പി​ൽ വീ​ട്ടി​ൽ പി.​ഡി. ടോ​മി - ഷീ​ബ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​നി​ല. സെ​ബാ​സ്റ്റ്യ​ൻ ജ·​നാ ബ​ധി​ര​നും മൂ​ക​നു​മാ​ണ്. ഒ​ന്ന​ര​വ​യ​സി​ൽ പി​ടി​പെ​ട്ട ന്യു​മോ​ണി​യ​യാ​ണ് അ​നി​ല​യു​ടെ കേ​ൾ​വി​യും സം​സാ​ര​ശേ​ഷി​യും ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സ് അ​വ​സാ​ന പ​രീ​ക്ഷ നാ​ളെ എ​ഴു​താ​നി​രി​ക്കെ​യാ​ണ് അ​നി​ല​യു​ടെ മാം​ഗ​ല്യം. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​ണ് സെ​ബാ​സ്റ്റ്യ​ൻ. ഇ​രു​വ​രും കോ​ട്ട​യം നീ​ർ​പ്പാ​റ​യി​ലെ സ്പെ​ഷ​ൽ സ്കൂ​ൾ പ​ഠ​ന​കാ​ല​ത്താ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ബ​ധി​ര​മൂ​ക കാ​യി​ക​മേ​ള​ക​ളി​ൽ ക​ണ്ടു​മു​ട്ടു​ക​യും സൗ​ഹൃ​ദം പ്ര​ണ​യ​മാ​വു​ക​യും ചെ​യ്തു.
വി​ഡി​യോ​കോ​ൾ മു​ഖേ​ന​യാ​യി​രു​ന്നു ആ​ശ​യ​വി​നി​മ​യം. ഇ​ന്ന് അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രു​സ് ബ​സി​ലി​ക്ക​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം. ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങി​ൽ നി​ന്നെ​ത്തി​യ നൂ​റി​ലേ​റെ ബ​ധി​ര​മൂ​ക ച​ങ്ങാ​തി​മാ​രും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച ഫാ. ​ബി​ജു മൂ​ല​ക്ക​ര വി​ശു​ദ്ധ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ത് മ​ണ​വാ​ള​നും മ​ണ​വാ​ട്ടി​ക്കും മ​ന​സി​ലാ​കു​ന്ന​ത​ര​ത്തി​ൽ ആം​ഗ്യ​ഭാ​ഷ​കൂ​ടി ഉ​പ​യോ​ഗി​ച്ചാ​ണ്. കോ​ട്ട​യം ഹോ​ളി​ക്രോ​സ് ഡ​ഫ് മി​നി​സ്ട്രി​യു​ടെ കീ​ഴി​ൽ ബ​ധി​ര​രു​ടെ​യും മൂ​ക​രു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​വ​ധ്വ​നി​യു​ടെ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഇ​ദ്ദേ​ഹം. പ​ള്ളി​മു​റ്റ​ത്ത് ചെ​റു​സം​ഘ​ങ്ങ​ളാ​യി ഒ​ത്തു​കൂ​ടി​യ ബ​ധി​ര​മൂ​ക സു​ഹൃ​ത്തു​ക്ക​ൾ ആം​ഗ്യ​ഭാ​ഷ​യി​ൽ സൗ​ഹൃ​ദം പ​ങ്കി​ടു​ന്ന​തും കു​ശ​ലം പ​റ​യു​ന്ന​തും വേ​റി​ട്ട​കാ​ഴ്ച​യാ​യി.
ചി​ല​ർ വി​വാ​ഹ​വി​ശേ​ഷം ഫേ​സ്ബു​ക്കി​ൽ ത​ത്സ​മ​യ വീ​ഡി​യോ​യി​ലൂ​ടെ ആം​ഗ്യ​ഭാ​ഷ​യി​ൽ പ​ങ്കു​വ​ച്ചു. എ​ല്ലാ​വ​രും ഒ​ന്നി​ച്ച് സ്നേ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.