റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രെ ജ​ന​കീ​യ​സ​മ​ര​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: പാ​ല​സ് വാ​ർ​ഡി​ലെ മു​ക്ക​വ​ല​യ്ക്ക​ൽ-​കൊ​ട്ടാ​ര​പ്പാ​ലം, ച​ന്ദ​ന​ക്കാ​വ്- പു​തു​പ്പ​റ​ന്പ് ചി​ത്രാ​ല​യം, വ​ലി​യ​പ​റ​ന്പ്-​എ​സ്എ​ൻ​ഡി​പി റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ സ​മ​രം ന​ട​ത്തും.
മു​ക്ക​വ​ല​യ്ക്ക​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്േ‍​റ​യും മാ​സ്ക് ക്ല​ബി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ ഇന്നു ​ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ലും ധ​ർ​ണ​യി​ലും സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 9.30 ന് ​മു​ക്ക​വ​ല​യ്ക്ക​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മാ​പി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന ധ​ർ​ണ ഹ​രി​കു​മാ​ർ വാ​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​നാ​കും. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി വ​കു​പ്പു മ​ന്ത്രി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ, കൗ​ണ്‍​സി​ല​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഷെ​രീ​ഫ് ക​ള​ത്തി​ൽ, എ​സ്. സ​നീ​ഷ് സു​രേ​ഷ്, അ​ജ​യ്കു​മാ​ർ പ​ങ്ക​ജ്, സി.​എ​സ്. സു​ശീ​ല​ൻ, സി​നു പൂ​ക്കോ​യ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.