രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ലി​ഫ്റ്റി​ൽ കു​ടു​ങ്ങി
Tuesday, June 18, 2019 10:37 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സു​പ​ത്രി​യി​ൽ രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും ലി​ഫ്റ്റി​ൽ കു​ടു​ങ്ങി.
ആ​ശു​പ​ത്രി​യി​ലെ കെ ​വ​ണ്‍, കെ ​ടു, ബ്ലോ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്കും ഇ​ത​ര വാ​ർ​ഡു​ക​ളി​ലേ​ക്കും പോ​കേ​ണ്ട ലി​ഫ്റ്റാ​ണ് ഇ​ട​ക്കു വ​ച്ച് കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യി ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്കും മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്കും പോ​കു​ന്ന​തി​നി​ടെ ര​ണ്ടാം നി​ല​യു​ടെ​യും മൂ​ന്നാം നി​ല​യു​ടെ​യും ഇ​ട​യി​ൽ വ​ച്ച് ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു. ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ ഉ​ൾ​പ്പെ​ട്ട 15 ഓ​ളം പേ​രാ​ണ് ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. ലി​ഫ്റ്റ് കു​ടു​ങ്ങു​ന്പോ​ൾ റി​ലീ​സ് ലി​വ​ർ ഉ​പ​യോ​ഗി​ച്ച് യ​ന്ത്ര​ത​ക​രാ​ർ മാ​റ്റി പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​മെ​ങ്കി​ലും കെ ​ടു വി​ലു​ണ്ടാ​യി​രു​ന്ന റി​ലീ​സിം​ഗ് ലി​വ​ർ ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ ഓ​പ്പ​റേ​റ്റ​ർ​ക്ക് പു​റ​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ക​ളി​ലേ​ക്കു പോ​യ ലി​ഫ്റ്റ് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും താ​ഴേ​ക്കു വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്ത് ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ വി​വ​രം മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ക്കാ​നി​ക്ക് എ​ത്തി ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.