പ​വ​ർ​ലി​ഫ് റ്റിം​ഗി​ൽ ദേ​ശീ​യ, ഏ​ഷ്യ​ൻ താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ദേ​ശീ​യ റിക്കാർ​ഡ്
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: പ​വ​ർ​ലി​ഫ് റ്റിം​ഗി​ൽ ദേ​ശീ​യ, ഏ​ഷ്യ​ൻ താ​ര​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന ജൂ​നി​യ​ർ ദേ​ശീ​യ പ​വ​ർ​ലി​ഫ് റ്റിം​ഗി​ൽ ദേ​ശീ​യ റിക്കാർ​ഡ്. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​നി അ​നി​റ്റ ജോ​സ​ഫ് 47കി​ലോ​യി​ലും സ​ഹോ​ദ​രി പ്ള​സ് ടു ​വി​ജ​യി​ച്ച അ​ലി​നി ജോ​സ​ഫ് 43 കി​ലോ​യും ഉ​യ​ർ​ത്തി​യാ​ണ് റിക്കാർ​ഡ് ഇ​ട്ട​ത്.
21 കാ​രി​യാ​യ അ​നി​റ്റ ജോ​സ​ഫ് 15 താ​ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി​യ​ത്. 10 പേ​രെ പി​ന്നി​ലാ​ക്കി​യാ​ണ് അ​ലി​നി ജോ​സ​ഫ് ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ കോ​ച്ച് സു​രാ​ജ് സു​രേ​ന്ദ്ര​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. അ​ച്ഛ​ൻ ജോ​സ​ഫ് പ​വ​ർ​ലി​ഫ്റ്റിം​ഗി​ൽ ദേ​ശീ​യ​ത​ല​ത്തി​ലും അ​മ്മ പു​ഷ്പ​മ്മ ജോ​സ​ഫ് ദേ​ശീ​യ, ഏ​ഷ്യ​ൻ താ​ര​വു​മാ​ണ്. ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​ണ് പു​ഷ്പ​മ്മ. സ്വ​ന്ത​മാ​യി ജിം​നേ​ഷ്യം ന​ട​ത്തു​ക​യാ​ണ് ജോ​സ​ഫ്. തു​ട​ക്ക​ത്തി​ൽ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു പ​രി​ശീ​ല​ക​ർ. ആ​ല​പ്പി ജിം​നേ​ഷ്യ​ത്തി​ലാ​ണ് ഇ​രു​വ​രും ഇ​പ്പോ​ൾ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന വേ​ൾ​ഡ് യൂ​ണി​വേ​ഴ്സി​റ്റി പ​വ​ർ​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​നി​റ്റ ജോ​സ​ഫ്.