വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്നു ക​ല​വൂ​രി​ൽ
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: പി.​എ​ൻ. പ​ണി​ക്ക​രു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​ദി​നാ​ഘോ​ഷ​വും വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദാ​ഘാ​ട​ന​വും ഇന്നു രാ​വി​ലെ 10ന് ​ക​ല​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​വൂ​ർ ദേ​ശ​ബ​ന്ധു​ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ളെ​യും മി​ക​ച്ച സ്കൂ​ൾ ലൈ​ബ്ര​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​നെ​യും മി​ക​ച്ച ലൈ​ബ്രേ​റി​യ​നാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി. ​സു​ല​ജ​യെ​യും ക​ള​ക്ട​ർ ആ​ദ​രി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ എ​ഴു​ത്തു​കാ​രി​ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ കു​മാ​രി എ. ​എ​യി​ല​യെ (ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് കാ​യം​കു​ളം) ആ​ദ​രി​ക്കും.
പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ചു​ന​ക്ക​ര ജ​നാ​ർ​ദ​ന​ൻ നാ​യ​രും വാ​യ​ന​ദി​ന​പ്ര​തി​ജ്ഞ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​റും വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​ക​ൽ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ​കു​മാ​റും നി​ർ​വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ജു​മൈ​ല​ത്ത്, മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ്, വാ​ർ​ഡ് മെ​ന്പ​ർ സി​ന്ധു​ക്കു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ഹ​രി, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ, സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി. ​വി​ശ്വം​ഭ​ര​പ്പ​ണി​ക്ക​ർ, മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ശാ​ന്ത് ബാ​ബു, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ഹ​ര​ൻ ഉ​ണ്ണി​ത്താ​ൻ, പി.​എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​ട്ടു​വെ​ളി​ച്ചം പ്ര​താ​പ​ൻ, ക​ല​വൂ​ർ ജി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ വി.​എം. ഉ​ഷാ​ദേ​വി, ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. വി​ജ​യ​കു​മാ​രി, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​വി. മോ​ഹ​ന​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഗ്ര​ന്ഥ​ശാ​ലാ​സം​ഘം സെ​ക്ര​ട്ട​റി മാ​ലൂ​ർ ശ്രീ​ധ​ര​ൻ സ്വാ​ഗ​തം പ​റ​യു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല ന​ന്ദി പ​റ​യും. രാ​വി​ലെ 9.30ന് ​വി​ളം​ബ​ര ജാ​ഥ സ്കൂ​ളി​ലേ​ക്ക് ന​ട​ക്കും.