വീ​ടു​ക​ൾ തോ​റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 13 റേ​ഷ​ൻ​കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള മു​ൻ​ഗ​ണ​നാ, എ​എ​വൈ കാ​ർ​ഡു​ട​മ​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ​ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ​തോ​റും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ച 12 മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ളും, ഒ​രു എ​എ​വൈ കാ​ർ​ഡും ഉ​ൾ​പ്പെ​ടെ 13 കാ​ർ​ഡു​ക​ൾ കാ​ർ​ഡു​ട​മ​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. 1955 ലെ ​ഇ​സി ആ​ക്ട് വ​കു​പ്പ് ഏ​ഴ്പ്ര​കാ​രം മേ​ൽ​പ്പ​ടി കാ​ർ​ഡു​ട​മ​ക​ളി​ൽ നി​ന്നും നാ​ളി​തു​വ​രെ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ റേ​ഷ​ൻ വി​ഹി​ത​ത്തി​ന്‍റെ മാ​ർ​ക്ക​റ്റ് വി​ല​യും, പി​ഴ​യും ഈ​ടാ​ക്കു​ന്ന​തും മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി​രി​ക്കും.
വ​രും ദി​വ​സ​ങ്ങ​ളി​ലും താ​ലൂ​ക്കി​ൽ മു​ഴു​വ​ൻ അ​ന​ർ​ഹ​രെ​യും ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കു​ന്ന​തും, പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ആ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ബി. ​പ​ത്മ​കു​മാ​ർ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മി​നി​മോ​ൾ, ഗീ​ത എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.