എ​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 2358 ഗു​ണ​ഭോ​ക്താ​ക്ക​ൾ
Tuesday, June 18, 2019 10:37 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ൽ വീ​ടി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തി​ൽ എ​ട്ടു ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 2358 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​കൂ​ടി ജി​ല്ലാ​ത​ല സ​മ​തി അം​ഗീ​ക​രി​ച്ചു. 15 ശ​ത​മാ​നം വ​രെ ന​ഷ്ട​മു​ണ്ടാ​യ​വ​ർ 338 ഉം 1629 ​ശ​ത​മാ​നം വ​രെ 880 പേ​രും 3059 ശ​ത​മാ​ന​ത്തി​ൽ 848 പേ​രും 6074 ശ​ത​മാ​ന​ത്തി​ൽ 134 പേ​രും 75100 ശ​ത​മാ​ന​ത്തി​ൽ 158 ഗു​ണ​ഭോ​ക്ത​ക്ക​ളു​മാ​ണു​ള്ള​ത്. പു​ന്ന​പ്ര തെ​ക്ക്, അ​ന്പ​ല​പ്പു​ഴ തെ​ക്ക്, പു​റ​ക്കാ​ട്, ആ​ര്യാ​ട്, ക​ഞ്ഞി​ക്കു​ഴി, പാ​ണ്ട​നാ​ട്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും ഉ​ള്ള​വ​രാ​ണ് ഇ​വ​ർ.
ഇ​വ​ർ അ​താ​തു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യും ക​ള​ക്ട​റേ​റ്റി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല.
ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ​ത​ല അ​പ്പീ​ൽ ക​മ്മ​റ്റി​യാ​ണ് ഇ​ത് പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ്ര​ള​യ​ത്തി​ൽ ഭ​വ​ന​നാ​ശം സം​ഭ​വി​ച്ചി​തും 2019 ജ​നു​വ​രി 31 വ​രെ സ്വീ​ക​രി​ച്ച​തു​മാ​യ അ​പ്പീ​ൽ അ​പേ​ക്ഷ​ക​ളി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ട്ടി​ക പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ, ത​ഹ​സി​ൽ​ദാ​ർ മു​ഖേ​ന സ​മ​ർ​പ്പി​ച്ചി​രു​ന്നു.
ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (കെ​ട്ടി​ട വി​ഭാ​ഗം), ഹൗ​സിം​ഗ് ബോ​ർ​ഡ് എ​ന്നീ ഓ​ഫീ​സു​ക​ളി​ലെ ര​ണ്ട് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നി​യ​ർ​മാ​ർ വീ​തം അ​ട​ങ്ങു​ന്ന ജി​ല്ലാ​ത​ല അ​പ്പീ​ൽ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ചു. ആ​റു താ​ലൂ​ക്കു​ക​ളി​ൽ നി​ന്നാ​യി ല​ഭി​ച്ച ആ​കെ 38095 ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക അം​ഗീ​ക​രി​ച്ചി​രു​ന്നു.