ന​ഷ്ട​മാ​യ​ത് സൗ​മ്യ​ത​യും ലാ​ളി​ത്യ​വും പു​ല​ർ​ത്തിയ പു​രോ​ഹി​ത ശ്രേ​ഷ്ഠ​ൻ
Tuesday, June 18, 2019 10:38 PM IST
മാ​ന്നാ​ർ: പ​രു​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യി​ട്ടു​ള്ള ഏ​തൊ​രു വി​ശ്വാ​സി​ക്കും പ​രു​മ​ല നി​വാ​സി​ക​ൾ​ക്കും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു വി​ട​വാ​ങ്ങി​യ ജോ​സ​ഫ് റ​ന്പാ​ച്ച​ൻ.
വ​ള​രെ സൗ​മ്യ​ത​യോ​ടു കൂ​ടി​യ ഇ​ട​പെ​ട​ലും ലാ​ളി​ത്യ​വും വി​ന​യ​വും നി​റ​ഞ്ഞ ജീ​വി​ത​വു​മാ​യി​രു​ന്നു റ​ന്പാ​ച്ച​നെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് വേ​റി​ട്ട​താ​ക്കി​യ​ത്. എ​ന്നാ​ൽ വി​ശ്വാ​സ​ത്തി​ലും സ​ഭ​യു​ടെ ആ​രാ​ധ​നാ കാ​ര്യ​ത്തി​ലും അ​ണു​വി​ട വ്യ​തി​ച​ലി​ക്കാ​തെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചി​രു​ന്നു. സ​ഭ​യു​ടെ നി​യ​മ​ങ്ങ​ളി​ലും മ​റ്റ് പൊ​തു കാ​ര്യ​ങ്ങ​ളി​ലും ആ​ഗാ​ധ പാ​ണ്ഡി​ത്യം പു​ല​ർ​ത്തി​യി​രു​ന്ന ഗു​രു​ശ്രേ​ഷ്ഠ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട്ടാ​ര​ക്ക​ര മീ​യ​ണ്ണൂ​ര് താ​ന്നി​വി​ള​യി​ൽ ഇ.​ജോ​ർ​ജി​ന്‍റെ​യും റാ​ഹേ​ലി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യി 1953 ജ​നു​വ​രി 16ന് ​ജ​നി​ച്ചു. ഇ​ല​ക്ട്രി​ക് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡി​പ്ലോ​മാ​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. 1978 ജ​നു​വ​രി ആ​റി​ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വ​യി​ൽ നി​ന്ന് വൈ​ദീ​ക പ​ട്ട​വും 2007ൽ ​ദി​ദി​മോ​സ് പ്ര​ഥ​മ​ൻ ബാ​വ​യി​ൽ നി​ന്ന് റ​ന്പാ​ൻ പ​ട്ട​വും സ്വീ​ക​രി​ച്ചു. നി​ര​വ​ധി ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹം സ​ഭ​യു​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​മാ​യി പ​രു​മ​ല സെ​മി​നാ​രി​യു​ടെ അ​സി.​മാ​നേ​ജ​രാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വി​ട​വാ​ങ്ങി​യ​ത്.

അ​ന്ത്യോ​പ​ചാ​രം
അ​ർ​പ്പി​ച്ച് പ്ര​മു​ഖ​ർ

മാ​ന്നാ​ർ: കാ​ലം ചെ​യ്ത ജോ​സ​ഫ് റ​ന്പാ​ന് അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​വാ​ൻ സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ൽ ഉ​ള്ള വ​രു​ടെ നീ​ണ്ട നി​ര.​പ​രു​മ​ല പ​ള്ളി​യി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ഴാ​ണ് ജ​നം ഒ​ഴു​കി​യെ​ത്തി​യ​ത്.​വി​വി​ധ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ.​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ്, അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ്, മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് എ​ന്നി​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ച് പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ്, കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ്, ഡി.​വി​ജ​യ​കു​മാ​ർ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലേ​യും സ​ഹോ​ദ​ര ക്രൈ​സ്ത​വ സ​ഭ​ക​ളി​ലേ​യും നി​ര​വ​ധി വൈ​ദീ​ക​ർ തു​ട​ങ്ങി​യ​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ജോ​സ​ഫ് റ​ന്പാ​ച്ച​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, എം​എ​ൽ​എ മാ​രാ​യ സ​ജി​ചെ​റി​യാ​ൻ, മാ​ത്യു. ടി.​തോ​മ​സ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.