ന​ട​പ​ടി​ക​ളി​ലെ കെ​ടു​കാ​ര്യ​സ്ഥ​ത: ക​ട​ലി​ൽ നി​ൽ​പ് സ​മ​രം
Tuesday, June 18, 2019 10:38 PM IST
ആ​ല​പ്പു​ഴ : തീ​ര​ത്തി​ന്‍റെ ക​ണ്ണീ​രു​കാ​ണാ​ത്ത സ​ർ​ക്കാ​രി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നു​മെ​തി​രേ പു​രോ​ഹി​ത​രും മീ​ൻ​പി​ടു​ത്ത​ക്കാ​രും ചേ​ർ​ന്നു ക​ട​ലി​ൽ നി​ൽ​പ് സ​മ​രം ന​ട​ത്തു​ന്നു. ക​ട​ൽ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ഭ​വ​ന​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി ക​ല്ല​ടി​ച്ചു സം​ര​ക്ഷി​ക്ക​ണ​മെ​ന്ന തീ​ര​ത്തി​ന്‍റെ മു​റ​വി​ളി കേ​ൾ​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം. ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ഒ​റ്റ​മ​ശേ​രി​യി​ൽ മാ​ത്രം 13 വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാ​വി​ലെ 11 ന് ​ഒ​റ്റ​മ​ശേ​രി ക​ട​ലി​ൽ സ​മ​രം ന​ട​ക്കും.
സോ​ഷ്യ​ൽ ആ​ക്ഷ​ൻ ടീം ​കെ​സി​വൈ​എം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്കും. മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ക്ക​ൽ, ജെ​യിം​സ് ചി​ങ്കു​ത​റ, രാ​ജു ഈ​രേ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.