സ​ർ​ഗ​ക്ഷേ​ത്ര​യി​ൽ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര ടോ​ക് ഷോ-2019 21​ന്
Tuesday, June 18, 2019 10:38 PM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സ​ർ​ഗ​ക്ഷേ​ത്ര പ്ര​ഫ​ഷ​ണ​ൽ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നു ദി​വ​സ​ത്തെ പ്ര​ഭാ​ഷ​ണ സം​വാ​ദ പ​ര​ന്പ​ര (ടോ​ക് ഷോ- 2019) 21 ​മു​ത​ൽ 23വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​മൂ​ഹം അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തും സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന ഈ ​പ്ര​ഭാ​ഷ​ണ സം​വാ​ദ പ​ര​ന്പ​ര ച​ങ്ങ​നാ​ശേ​രി​യി​ൽ ആ​ദ്യ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക്രി​സ്തു ജ്യോ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
21ന് ​ഡോ.​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ ജ​നാ​ധി​പ​ത്യ​വും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും എ​ന്ന വി​ഷ​യ​ത്തി​ലും, 22ന് ​തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ടി​യാ​യ ജോ​ണ്‍​പോ​ൾ ന​വോ​ത്ഥാ​ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളും വ​ർ​ത്ത​മാ​ന​കാ​ല വ്യ​തി​യാ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലും, 23ന് ​മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ണി ലൂ​ക്കോ​സ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി മാ​ധ്യ​മ​ങ്ങ​ളു​ടെ ധ​ർ​മം എ​ന്ന വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഓ​രോ പ്ര​ഭാ​ഷ​ണ​ത്തി​നു ശേ​ഷ​വും സം​വാ​ദ പ​രി​പാ​ടി​യും ഉ​ണ്ടാ​യി​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​ടോ​ക് ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ഫാ.​അ​ല​ക്സ് പ്രാ​യി​ക്ക​ളം, പ്ര​ഫ​ഷ​ണ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​റോ​യി തോ​മ​സ്, ടോ​ക്‌​ഷോ ക​ണ്‍​വീ​ന​ർ വി.​ജെ. ലാ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ജ​ൻ പ്ലാ​ന്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.