മ​നു​ഷ്യ മ​ന​സു​ക​ളി​ൽ അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​രാ​ൻ മി​ക​ച്ച വാ​യ​ന ആ​വ​ശ്യ​മെ​ന്ന് ജി. ​വേ​ണു​ഗോ​പാ​ൽ
Wednesday, June 19, 2019 10:27 PM IST
ആ​ല​പ്പു​ഴ: മ​നു​ഷ്യ മ​ന​സു​ക​ളി​ൽ അ​റി​വി​ന്‍റെ പു​ത്ത​ൻ വെ​ളി​ച്ചം പ​ക​രാ​ൻ പു​സ്ത​ക വാ​യ​ന​ക​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. വാ​യ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ല​വൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ൽ നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്വാ​ത​ന്ത്ര്യ സ​മ​രം ശ​ക്തി പ്രാ​പി​ക്കു​ന്ന കാ​ല​ത്ത് അ​തി​ന് ഉൗ​ർ​ജം പ​ക​രാ​ൻ ഗ്ര​ന്ഥ​ശാ​ല​ക​ളും വാ​യ​ന​ശാ​ല​ക​ളും വ​ഹി​ച്ച പ​ങ്ക് എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. അ​ടി​മ സ​മാ​ന​മാ​യ ജീ​വി​തം ന​യി​ച്ച​വ​ർ​ക്ക് വാ​യ​ന​യി​ലൂ​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​വാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​യ പി.​എ​ൻ. പ​ണി​ക്ക​രു​ടെ ഓ​ർ​മ​യ്ക്കാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​ദി​നം വാ​യ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ത്തി​ന്‍റെ ക​ട​ന്നു ക​യ​റ്റ​മു​ള്ള ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലും പു​സ്ത​ക വാ​യ​ന​യ്ക്കാ​യി ശ്ര​മി​ക്കു​ന്ന​ത് മ​ഹ​ത്ത​ര​മാ​ണ്. ജൂ​ലൈ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വി​വി​ധ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​റ്റി. മാ​ത്യു യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​വൂ​ർ ദേ​ശ​ബ​ന്ധു​ഗ്ര​ന്ഥ​ശാ​ലാ ഭാ​ര​വാ​ഹി​ക​ളെ​യും മി​ക​ച്ച സ്കൂ​ൾ ലൈ​ബ്ര​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ണ്ണ​ഞ്ചേ​രി ഗ​വ. ഹൈ​സ്കൂ​ളി​നെ​യും മി​ക​ച്ച ലൈ​ബ്രേ​റി​യ​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി. ​സു​ല​ജ​യെ​യും സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ എ​ഴു​ത്തു​കാ​രി​ക്കു​ള്ള പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ (ഗ​വ.​ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, കാ​യം​കു​ളം) കു​മാ​രി എ. ​എ​യി​ല​യെ​യും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ ആ​ദ​രി​ച്ചു.

പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ചു​ന​ക്ക​ര ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​രും വാ​യ​ന​ദി​ന പ്ര​തി​ജ്ഞ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​റും വാ​യ​ന​ദി​ന സ​ന്ദേ​ശം ന​ൽ​ക​ൽ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ​കു​മാ​റും നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ജു​മൈ​ല​ത്ത്, മ​ണ്ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ഹ​രി, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി​യം​ഗം മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ക​ല​വൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പ​ൽ വി.​എം. ഉ​ഷാ​ദേ​വി, ഹെ​ഡ്മി​സ്ട്ര​സ് കെ.​വി. വി​ജ​യ​കു​മാ​രി, എ​സ്.​എം.​സി. ചെ​യ​ർ​മാ​ൻ വി.​വി. മോ​ഹ​ന​ദാ​സ്, ഗ്ര​ന്ഥ​ശാ​ലാ​സം​ഘം സെ​ക്ര​ട്ട​റി മാ​ലൂ​ർ ശ്രീ​ധ​ര​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ണി​നി​ര​ന്ന വി​ളം​ബ​ര ജാ​ഥ​യും ന​ട​ന്നു.