വാ​യ​ന​യു​ടെ പൂ​ക്കാ​ല​മൊ​രു​ക്കി എ​ല്ലാ ക്ലാ​സു​ക​ളി​ലും വാ​യ​ന​ശാ​ല
Wednesday, June 19, 2019 10:27 PM IST
ആ​ല​പ്പു​ഴ: വാ​യ​ന​ദി​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ല്ലാ ക്ലാ​സ് മു​റി​യി​ലും വാ​യ​ന​മു​റി തു​റ​ന്ന് മാ​തൃ​ക​യാ​യി. ആ​ദ്യ​ഘ​ട്ട​മാ​യി ഏ​ഴു ക്ലാ​സു​ക​ളി​ലാ​ണ് ക്ലാ​സ് ലൈ​ബ്ര​റി തു​റ​ന്ന​ത്. മ​റ്റു 21 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ല​മാ​ര​ക​ൾ കൂ​ടി എ​ത്തു​ന്ന​തോ​ടെ ഈ ​ക്ലാ​സു​ക​ളി​ലും ക്ലാ​സ് ലൈ​ബ്ര​റി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.
വാ​യ​ന​യു​ടെ സാ​മ​ന്ത​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച പു​സ്ത​ക​ങ്ങ​ളാ​ണ് ക്ലാ​സ് വാ​യ​ന​ശാ​ല​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഒ​രു അ​ല​മാ​ര​യി​ൽ നൂ​റോ​ളം പു​സ്ത​ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്കും ഇ​ട​വേ​ള​ക​ളി​ലും മ​റ്റും വാ​യി​ക്കാ​ൻ പു​സ്ത​ക​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം വാ​യി​ക്കാ​ൻ വീ​ടു​ക​ളി​ലേ​ക്കും കൊ​ടു​ത്തു​വി​ടും.