യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, June 19, 2019 10:28 PM IST
ചെ​ങ്ങ​ന്നൂ​ർ: യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട എ​ലി​മു​ക്ക് ക​രി​ക്ക​മേ​ല​ത്തേ​തി​ൽ ഫീ​ലി​പ്പോ​സി​ന്‍റെ മ​ക​ൻ വി​ൽ​സ​ണ്‍ (30) നെ​യാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കി​ട​ങ്ങ​ന്നു​ർ ജം​ഗ്ഷ​നി​ൽ വി​ദേ​ശ​മ​ദ്യ​ശാ​ല​ക്കു മു​ന്പി​ലു​ള്ള കി​ണ​റ്റി​ൽ കാ​ണ​പ്പെ​ട്ട​ത്. മൃ​ത​ശ​രീ​രം അ​ഴു​കി തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ഇ​യാ​ളെ കാ​ണാ​നി​ല്ല എ​ന്നു കാ​ട്ടി ബ​ന്ധ​ക്ക​ൾ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ന് ​മു​ള​ക്കു​ഴ​ക്ക​ടു​ത്തു വെ​ച്ച് വി​ൽ​സ​ണ്‍​ന്‍റെ മൊ​ബൈ​ൽ ഓ​ഫാ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​രു​തി ഒ​മി​നി​യി​ലും ബൈ​ക്കി​ലും സ​ന്ധ്യ മു​ത​ൽ ചി​ല​ർ​ക്കൊ​പ്പം ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് മൃ​ത​ശ​രീ​രം പു​റ​ത്തെ​ടു​ത്ത്. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. മേ​ഴ്സി​യാ​ണ് ഭാ​ര്യ.