ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ബൈ​ക്കി​ടി​ച്ച് യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, June 19, 2019 10:28 PM IST
പൂ​ച്ചാ​ക്ക​ൽ: ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് പാ​ണാ​വ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ തൃ​ച്ചാ​റ്റു​കു​ളം നോ​ർ​ത്ത് വെ​ളി​യി​ൽ പ​റ​ന്പി​ൽ ര​വീ​ന്ദ്ര​ൻ (45) ആ​ണ് മ​രി​ച്ച​ത്. ര​വീ​ന്ദ്ര​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന് സ​മീ​പ​ത്തെ പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പൂ​ച്ചാ​ക്ക​ൽ പോ​ലീ​സും ചേ​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ തു​റ​വൂ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ള്ളൂ​രു​ത്തി സ്വ​ദേ​ശി​യാ​യ ര​വീ​ന്ദ്ര​ൻ കു​ടു​ബ​ത്തോ​ടെ​പ്പം ഏ​റെ നാ​ളാ​യി തൃ​ച്ചാ​റ്റു​കു​ളം നോ​ർ​ത്ത് ഭാ​ഗ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: ദു​ർ​ഗ, കാ​ളി​ദാ​സ​ൻ, ശ്രീ​ല​ക്ഷ്മി.