ആ​യു​ധ​വു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, June 19, 2019 10:28 PM IST
ചേ​ർ​ത്ത​ല: ആ​യു​ധ​വു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് പ​റേ​കാ​ട്ട്വീ​ട്ടി​ൽ ജോ​സി (38) നെ​യാ​ണ് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ണ്ണു​കു​ഴി​യി​ലെ ക​യ​റ്റി​യി​റ​ക്ക് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ സ​മീ​പ​വാ​സി​യാ​യ സ്ത്രീ​യെ സ്ഥി​ര​മാ​യി ലൈം​ഗീ​ക​ചേ​ഷ്ട​ക​ൾ കാ​ണി​ക്കു​ക​യും അ​ശ്ലീ​ല​സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ജോ​സി വ​ടി​വാ​ളു​മാ​യി ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.