ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ലെ ധ​ർ​ണ അ​പ​ല​പ​നീ​യം: ഷോ​ളി സി​ദ്ധ​കു​മാ​ർ
Wednesday, June 19, 2019 10:28 PM IST
ആ​ല​പ്പു​ഴ: പാ​ല​സ് വാ​ർ​ഡി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ശോ​ച​നാ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ അ​പ​ല​പ​നീ​യ​മെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഷോ​ളി സി​ദ്ധ​കു​മാ​ർ. സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് സി​പി​എം ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​ൽ സ​മ​രം ന​ട​ന്ന​ത്. യു​ഡി​സ്മാ​റ്റി​ന്‍റെ പു​തി​യ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​യാ​ണ് റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​മി​ല്ല.
മ​ഴ​ക്കാ​ല​ത്തെ സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ മൂ​ല​മാ​ണ് റോ​ഡ് പ​ണി വൈ​കു​ന്ന​ത്. സ​മ​ര​ക്കാ​ർ​ക്ക് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ന​ൽ​കി​യ രേ​ഖ​ക​ൾ പ്ര​കാ​രം അ​മൃ​ത് പ​ദ്ധ​തി​യി​ൽ മൂ​ന്ന് കോ​ടി​യു​ടെ ജോ​ലി​ക​ളാ​ണ് പാ​ല​സ് വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന​ത്. പാ​രി​സ്ഥി​തി​ക​മാ​യി ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ പ്ര​ദേ​ശ​ത്തി​ന്‍റെ സാ​ന്ദ്ര​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ധി​ക​മാ​യി 25 ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ച​ത്.
ഫി​ഷ​റീ​സി​ൽ നി​ന്നും നി​ല​വി​ൽ 76ല​ക്ഷ​ത്തി എ​ണ്‍​പ​തി​നാ​യി​രം രൂ​പ പാ​സാ​യി​ട്ടു​മു​ണ്ട്. പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​ത്തി​ലാ​യ എ​ല്ലാ വീ​ടു​ക​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം നി​ര​വ​ധി വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​തും പാ​ല​സ് വാ​ർ​ഡി​ലാ​ണ്. ക​ൽ​ക്കെ​ട്ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് കാ​ല​യ​ള​വി​ലും സി​പി​എം ഭ​രി​ച്ച വാ​ർ​ഡ് വി​ക​സ​ന​മെ​ന്തെ​ന്ന് അ​റി​യാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ലി​പൂ​ണ്ട​വ​രാ​ണ് സ​മ​ര​ത്തി​ന് പി​ന്നി​ൽ. സി​പി​എം നേ​തൃ​ത്വ​ത്തി​ൻ​റെ അ​റി​വോ​ടെ​യാ​ണോ സ​മ​രം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. മ​റ്റ് വാ​ർ​ഡു​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളെ ഇ​റ​ക്കു​മ​തി ചെ​യ്തും വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​മാ​ണ് സ​മ​ര​ത്തി​നി​റ​ക്കി​യ​ത്. വ്യ​ക്തി​പ​ര​മാ​യി ത​ന്നെ ആ​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും സ്വീ​ക​രി​ച്ച​തെ​ന്നും വാ​ർ​ഡി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ഴി​മ​തി​യോ പ​രാ​തി​യോ ഉ​ണ്ടെ​ങ്കി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഷോ​ളി സി​ദ്ധ​കു​മാ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.