ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് ഉ​പ​യോ​ഗശൂ​ന്യ​മാ​യ 300 കി​ലോ മ​ത്സ്യം
Thursday, June 20, 2019 10:06 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല മാ​ർ​ക്ക​റ്റി​ൽ മാ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചീ​ഞ്ഞ​തും അ​ഴു​കി​യ​തു​മാ​യി മ​ത്സ്യ​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​മാ​ണ് ന​ഗ​ര​ത്തി​ലെ മു​ട്ടം മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ത്സ്യ വി​ഭ​വ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ണ്ണും ചെ​കി​ള​ക​ളും ചീ​ഞ്ഞ​ളി​ഞ്ഞ് ദ്ര​വി​ച്ച​നി​ല​യി​ലു​ള്ള 300 കി​ലോ​യി​ല​ധി​കം വ​രു​ന്ന വ​ലി​യ കേ​ര മീ​നു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​യി​ൽ പ​ല​തും മാ​സ​ങ്ങ​ളാ​യി ഫ്ര​സ​റി​ൽ സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത്ത​രം വ​ലി​യ മീ​നു​ക​ൾ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി ആ​വ​ശ്യ​ക്കാ​ർ​ക്ക് തൂ​ക്കി​യാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ഒ​രു കി​ലോ കേ​ര മ​ത്സ്യ​ത്തി​ന് 250 രൂ​പ വ​രെ ഈ​ടാ​ക്കി​യി​രു​ന്നു.

മാ​ർ​ക്ക​റ്റി​ൽ പ​ഴ​കി​യ മ​ത്സ്യ​ങ്ങ​ൾ വി​ല്പ​ന​യ്ക്കെ​ത്തു​ന്ന​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മാം​സം ചീ​യാ​തെ​യി​രി​ക്കു​ന്ന​തി​ന് ഫോ​ർ​മാ​ലി​ൻ പോ​ലു​ള്ള എ​ന്തെ​ങ്കി​ലും രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​നാ​ലാ​ണോ​യെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പ​രി​ശോ​ധ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി​യ ആ​രോ​ഗ്യ​വി​ഭാ​ഗം സൂ​പ്പ​ർ​വൈ​സ​ർ സി.​എ​സ്. ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​ന​മാ​യ​തി​നാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ൻ ഇ​ട​നി​ല മാ​ഫി​യ​ക​ൾ വ​ഴി​യാ​ണ് ഇ​വ ചേ​ർ​ത്ത​ല​യി​ലെ​ത്തു​ന്ന​ത്. റെ​യ്ഡ് ന​ട​ത്തു​ന്പോ​ൾ പ​ത്തോ​ളം കേ​ര​മീ​നു​ക​ൾ നി​ല​ത്ത് ട​ർ​പ്പോ​ള ഷീ​റ്റി​ട്ട് മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​യ്ക്ക് ഏ​ക​ദേ​ശം 25 കി​ലോ​യോ​ളം തൂ​ക്കം വ​രും. കൂ​ടാ​തെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച പ​ഴ​കി​യ മീ​നു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​തി​നി​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ജീ​വ​ന​ക്കാ​രെ ത​ട​യാ​നും മീ​നു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തു ത​ട​സ​പ്പെ​ടു​ത്താ​നും ചി​ല വി​ല്പ​ന​ക്കാ​ർ ശ്ര​മി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​നെ അ​തി​ജീ​വി​ച്ചാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​ക്കി​ളി​ൽ മീ​ൻ പു​റ​ത്തേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജീ​പ്പി​ൽ പി​ന്തു​ട​ർ​ന്നു ഒ​രാ​ളെ​യും പി​ടി​കൂ​ടി. സൂ​പ്പ​ർ വൈ​സ​ർ സി.​എ​സ്. ബാ​ബു​രാ​ജി​നൊ​പ്പം ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ​മാ​രാ​യ എം.​ആ​ർ. ശ്രീ​കു​മാ​ർ, ആ​ർ. ഷി​ബു, ജ​ഐ​ച്ച്ഐ​മാ​രാ​യ പി.​എ​ൻ. ദീ​പ്തി, ഒ.​സാ​ലി​ൻ, എ​സ്. അ​ജി​ത്, സൈ​മ​ണ്‍ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.