സൗ​മ്യ​യ്ക്ക് നി​റ​ക​ണ്ണു​ക​ളോ​ടെ അ​വ​സാ​ന സ​ലൂ​ട്ട്...
Thursday, June 20, 2019 10:06 PM IST
കാ​യം​കു​ളം : എ​ന്നും എ​സ് ഐ ​ഉ​ൾ​പ്പ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡ്യൂ​ട്ടി​ക്കെ​ത്തു​ന്പോ​ൾ ബ​ഹു​മാ​ന​ത്തോ​ടെ സൗ​മ്യ​മാ​യി സ​ല്യൂ​ട്ട് ന​ൽ​കി​യി​രു​ന്ന വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു സൗ​മ്യ. എ​ന്നാ​ൽ ഇ​ന്ന​ലെ സൗ​മ്യ യൂ​ണി​ഫോ​മി​ല്ലാ​തെ ചേ​ത​ന​യ​റ്റ ഭൗ​തി​ക ശ​രീ​ര​മാ​യി വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​വ​സാ​ന യ​ത്ര​മൊ​ഴി​ക്കാ​യി എ​ത്തി​യ​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ള്ളി​ലെ നൊ​ന്പ​രം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ആം​ബു​ല​ൻ​സി​ൽ നി​ന്നും സൗ​മ്യ​യു​ടെ ഭൗ​തി​ക ശ​രീ​രം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ൽ ക്ര​മീ​ക​രി​ച്ച പ​ന്ത​ലി​ലേ​ക്ക് എ​ടു​ത്ത് വ​യ്ക്കു​ന്പോ​ൾ പ​രി​സ​ര​മാ​കെ ശോ​ക​മൂ​ക​മാ​യി.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്റ്റേ​ഷ​നും പ​രി​സ​ര​വും സ​ങ്ക​ട​ക്ക​ട​ലാ​യി. ഒ​ന്നി​ച്ചു ജോ​ലി​ചെ​യ്തി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ചേ​ത​ന​യ​റ്റ ശ​രീ​രം ഒ​രു നോ​ക്കു​കാ​ണാ​ൻ പോ​ലും ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ പ​ല​രും വി​റ​യാ​ർ​ന്ന കൈ​ക​ളോ​ടെ നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് അ​വ​സാ​ന സ​ലൂ​ട്ട് ന​ൽ​കി​യ​ത്. പോ​ലീ​സ് സേ​ന​യ്ക്ക് വേ​ണ്ടി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര എ​ന്നി​വ​ർ പു​ഷ്പ ച​ക്രം അ​ർ​പ്പി​ച്ചു. അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക സൗ​മ്യ ത​ള​ർ​ന്നു​വീ​ണു. കൊ​ല്ല​പ്പെ​ട്ട സൗ​മ്യ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന അ​തേ ആ​ന്പ​ല​ൻ​സി​ൽ ത​ള​ർ​ന്നു​വീ​ണ സൗ​മ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​ലീ​സ് പ​രി​ശീ​ല​ന​ക്യാ​ന്പി​ൽ ഇ​വ​ർ ര​ണ്ടു​പേ​രും ഒ​രേ​ബാ​ച്ചി​ൽ പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​യി​രു​ന്നു.

വി​തു​ന്പ​ലോ​ടെ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ

കാ​യം​കു​ളം : വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ പു​ഷ്ക​ര​ന്‍റെ വേ​ർ​പാ​ട് ഇ​ലി​പ്പ​ക്കു​ളം കാ​ന്പി​ശേ​രി ക​രു​ണാ​ക​ര​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് കേ​ഡ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ നൊ​ന്പ​ര​മാ​യി. വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​വ​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പി​ന്നീ​ട് സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി വീ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട ആം​ബു​ല​ൻ​സി​നു മു​ന്പി​ൽ സൈ​ക്ക​ളി​ൽ പോ​ലീ​സ് കേ​ഡ​റ്റു​ക​ളും വി​ലാ​പ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.