വി​തു​ന്പ​ലോ​ടെ ഭ​ർ​ത്താ​വ് സ​ജീ​വ​ൻ, അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് വി​ല​പി​ച്ച് മ​ക്ക​ൾ
Thursday, June 20, 2019 10:06 PM IST
കാ​യം​കു​ളം: വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യ പു​ഷ്ക​ര​ന്‍റെ ഭൗ​തി​ക ശ​രീ​രം കാ​ന്പി​ശേ​രി നാ​ലു​വി​ള​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ഒ​രു നോ​ക്ക് കാ​ണാ​ൻ പോ​ലും ക​ഴി​യാ​തെ ഭ​ർ​ത്താ​വ് സ​ജീ​വ​ൻ വി​തു​ന്പി​ക്ക​ര​ഞ്ഞു. തീ ​പൊ​ള്ള​ലി​ൽ പൂ​ർ​ണ​മാ​യി ക​ത്തി​യ സൗ​മ്യ​യു​ടെ ഭൗ​തി​ക ശ​രീ​രം പെ​ട്ടി​യി​ലാ​ക്കി​യാ​ണ് കൊ​ണ്ടു​വ​ന്ന​ത്. അ​ന്ത്യോ​പ​ചാ​ര​ത്തി​നു​വ​ച്ച​തും പെ​ട്ടി​യി​ലാ​ണ്. ത​ല​യു​ടെ ഭാ​ഗ​ത്ത് സൗ​മ്യ​യു​ടെ ചി​ത്ര​വും വ​ച്ചി​രു​ന്നു.
പ്രി​യ​ത​മ​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​കാ​ണാ​ൻ ക​ഴി​യാ​ത്ത വേ​ദ​ന​യി​ൽ ഭ​ർ​ത്താ​വ് സ​ജീ​വ് വി​തു​ന്പി. മൂ​ന്നാ​ഴ്ച മു​ന്പാ​ണ് സ​ജീ​വ് ലി​ബി​യ​യി​ലേ​ക്കു പോ​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. അ​മ്മ​യെ കാ​ണ​ണ​മെ​ന്ന് സൗ​മ്യ​യു​ടെ മൂ​ന്നു​മ​ക്ക​ളും വാ​വി​ട്ട് കരഞ്ഞതോ​ടെ ക​ണ്ടു നി​ന്ന​വ​രു​ടെ മി​ഴി​ക​ളും ന​ന​ഞ്ഞു. ദു​ബാ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ സ​ഹോ​ദ​രി ര​മ്യ​യ്ക്കും സൗ​മ്യ​യു​ടെ വേ​ർ​പാ​ട് തീ​രാ​നൊ​ന്പ​ര​മാ​യി.