ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Thursday, June 20, 2019 10:06 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്ര​ള​യ​കാ​ല​ത്ത് ചെ​ങ്ങ​ന്നൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്ത് ര​ക്ഷ​ക​രാ​യെ​ത്തി​യ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ചെ​ങ്ങ​ന്നൂ​രി​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലെ​ത്തി ക​ണ്ട് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി.
തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ ഭാ​ഗ​ത്തെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​ള​യ​കാ​ല​ത്ത് സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി നി​ര​വ​ധി പേ​ർ​ക്ക് ര​ക്ഷ​ക​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​തം വ​രു​ന്പോ​ൾ അ​വ​രെ സ​ഹാ​യി​ക്കേ​ണ്ട ബാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സം​രം​ഭ​ത്തി​ന് ഇ​റ​ങ്ങി​യ​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​രു​ണ്‍ മ​ട്ട​യ്ക്ക​ൽ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ സാ​ധ​ന​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മ​വും പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​രു​ണ്‍ മ​ട്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ജോ​ണ്‍, ജോ​ജി ചെ​റി​യാ​ൻ, ജോ​ർ​ജ് തോ​മ​സ്, യ​ശോ​ധ​ര​ൻ, കെ. ​ഷി​ബു​രാ​ജ​ൻ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.