സി​ൽ​ക്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ​യും 29 നും
Thursday, June 20, 2019 10:06 PM IST
ആ​ല​പ്പു​ഴ: സി​ഐ​ടി​യു നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി​ൽ​ക്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ​യും 29 നു​മാ​യി ന​ട​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ബ​ജ​റ്റും നി​ർ​വ​ഹ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30 ന് ​ക​ഞ്ഞി​ക്കു​ഴി ഹോ​ട്ട​ൽ സി​ൽ​വ​ർ സാ​ൻ​ഡ്സി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ അ​ധ്യ​ക്ഷ​നാ​വും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ സ​മ്മേ​ള​നം സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ. ​ച​ന്ദ്ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി​ഐ​ടി​യു സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ അ​ധ്യ​ക്ഷ​നാ​കും. ട്രേ​ഡ് യൂ​ണി​യ​ൻ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് പ്ര​മേ​യ​മാ​കും. 29 ന് ​ക​ണി​ച്ചു​കു​ള​ങ്ങ​ര സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​നാ​വും.
ഉ​ത്പാ​ദ​ന രം​ഗ​ത്തെ മാ​ന്ദ്യ​വും അ​നി​യ​ന്ത്രി​ത​മാ​യ അ​സം​സ്കൃ​ത സാ​ധ​ന​ങ്ങ​ളു​ടേ​യും ഉ​ദ്പ​ന്ന​ങ്ങ​ളു​ടേ​യും ഇ​റ​ക്കു​മ​തി​യും മൂ​ലം രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഡി. ​പ്രി​യേ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ബാ​ബു, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ബ്ദു​ൾ സ​ത്താ​ർ, കെ.​പി. ജോ​യ്സ​ൻ, ബി. ​പ്രി​ൻ​സ്, എം. ​ദേ​വ​ദാ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.