സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം
Thursday, June 20, 2019 10:06 PM IST
കാ​വാ​ലം: കാ​വാ​ലം കോ​ട്ട​യം റൂ​ട്ടി​ൽ കൈ​ന​ടി മു​ത​ൽ ക​രു​നാ​ട്ടു​വാ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം.
ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി​ക്ക് കൈ​ന​ടി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കാ​വാ​ല​ത്തു നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ കൈ​ന​ടി പാ​ലം ക​ട​ക്കു​ന്പോ​ൾ, സ​മ​യ ക്ര​മം തെ​റ്റി​ച്ച് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ൾ പി​ന്നീ​ട് സൈ​ഡ് കൊ​ടു​ക്കാ​തെ ഓ​ടു​ക​യും ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. അ​ടു​ത്തി​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​വാ​ലം റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ക​യാ​യി​രു​ന്നു.
ഇ​തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളും പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്. സ്വ​കാ​ര്യ ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നു​വെ​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ർ​വീ​സ് ന​ട​ത്താ​നാ​കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​നാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്.