വെ​ള്ളം വ​റ്റി​ച്ചി​ട്ട് മാ​സം : വി​ത​യ്ക്കാ​ൻ വി​ത്തി​ല്ലാ​തെ ക​ർ​ഷ​ക​ർ
Thursday, June 20, 2019 10:07 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് മ​ല​യി​ൽ​തോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ വി​ത്തു ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു. ര​ണ്ടാം കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഒ​രു​മാ​സം മു​ന്പു​ത​ന്നെ പ​ന്പിം​ഗ് ന​ട​ത്തി വെ​ള്ളം വ​റ്റി​ച്ച് വി​ത​ന​ട​ത്താ​ൻ പ​രു​വ​പ്പെ​ടു​ത്തി​യ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് വി​ത​ന​ട​ത്താ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ഒ​രു​മാ​സം മു​ന്പു ല​ഭി​ച്ച വി​ത്ത് കി​ളി​ർ​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ദുഃ​സ്ഥി​തി ഉ​ണ്ടാ​യ​ത്. സാ​ന്പി​ൾ വി​ത്തെ​ടു​ത്ത് കി​ളി​ർ​പ്പി​ക്കു​വാ​ൻ നോ​ക്കി​യ​പ്പോ​ഴാ​ണ് 60 ശ​ത​മാ​നം വി​ത്തും ഉ​പ​യോ​ഗ ശൂ​ന്യ​മെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് സാ​ന്പി​ൾ ശേ​ഖ​രി​ച്ച് കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്തി​രം സീ​ഡ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ൽ അ​യ​ച്ച് ഒ​രു​മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും റി​സ​ൾ​ട്ട് വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.
സ​മ​യം ക​ഴി​ഞ്ഞ് വി​ത​ച്ചി​ട്ട് കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് കു​റേ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്നും പി​ൻ​വാ​ങ്ങി. ബാ​ക്കി​യു​ള്ള ക​ർ​ഷ​ക​ർ വി​ത്ത് കൃ​ഷി​ഭ​വ​നു മു​ന്പി​ൽ കൂ​ട്ടി സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. കി​ളി​ർ​ക്കാ​ത്ത വി​ത്തെ​ടു​ത്ത് പ​ക​രം വി​ത്ത് അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കി കൃ​ഷി​ക്കു​ള​ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ട​ശേ​ഖ​ര ഭാ​ര​വാ​ഹി​ക​ൾ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, ക​ള​ക്ട​ർ, ക​രി​നി​ല​വി​ക​സ​ന ഏ​ജ​ൻ​സി, കൃ​ഷി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ല്കി.
യോ​ഗ​ത്തി​ൽ എ​സ്. സീ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ല്ല​ച്ചി​റ അ​ജ​യ കു​മാ​ർ, എ​ൻ. സു​ബ്ര​ഹ്മ​ണ്യം, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, എ​സ്. സു​നി​ൽ കു​മാ​ർ, മ​ജ്നു, കു​ഞ്ഞു​മോ​ൻ, സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക​സം​ഘം അ​ന്പ​ല​പ്പു​ഴ ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ. റ​ജി​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ടു .