ആ​രോ​ഗ്യ ഭീ​ഷ​ണി ഉ​യ​ർ​ത്തി പു​തി​യ​കാ​വ് ച​ന്ത
Thursday, June 20, 2019 10:07 PM IST
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ നി​ക്ഷേ​പ സ്ഥാ​ന​മാ​യി മാ​റി​യ പു​തി​യ​കാ​വ് ച​ന്ത പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ളും ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ളും കി​ട​ന്ന് അ​ഴു​കി പു​ഴു​വ​രി​ച്ച നി​ല​യി​ലാ​ണ് ച​ന്ത. കൂ​ടാ​തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ കു​ന്നു​കൂ​ടി കി​ട​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ൻ ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണ് ഇ​തു​ണ്ടാ​ക്കു​ന്ന​ത്. ദു​ർ​ഗ​ന്ധം കാ​ര​ണം മാ​വേ​ലി​ക്ക​ര-​പ​ന്ത​ളം-​ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടു​ക​ളി​ലേ​ക്ക് ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട യാ​ത്ര​യും ദു​ഷ്ക​ര​മാ​യി്.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു വ​രെ മാ​വേ​ലി​ക്ക​ര​യു​ടെ മ​ത്സ്യ​മാം​സ-​പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​മാ​യി​രു​ന്ന പു​തി​യ​കാ​വ് ച​ന്ത. ന​ഗ​ര​സ​ഭ​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​തു ക്ഷ​യി​ക്കു​ക​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ പാ​ർ​ക്കി​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന മാ​ലി​ന്യ നി​ക്ഷേ​പം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണ് പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റി​ലേ​ക്ക് മാ​ലി​ന്യ നി​ക്ഷേ​പം മാ​റ്റി​യ​ത്. ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പു​തി​യ​കാ​വ് ച​ന്ത​യു​ടെ പു​റ​കി​ലെ ച​തു​പ്പാ​യ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ക്കു​ക​യും അ​തി​നു മു​ക​ളി​ലേ​ക്ക് ഗ്രാ​വ​ൽ നി​ര​ത്തി നി​ക​ത്തു​ക​യു​മാ​യി​രു​ന്നു പ​ദ്ധ​തി.
ഇ​ങ്ങ​നെ നി​ക​ത്തി​യെ​ടു​ക്കു​ന്ന സ്ഥ​ല​ത്ത് കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത് ച​ന്ത വി​ക​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ പു​തി​യ​കാ​വ് ച​ന്ത​യു​ടെ സ്ഥ​ല​വും സ​മീ​പ​ത്തെ സ്വ​കാ​ര്യ​വ​ക്തി​യു​ടെ സ്ഥ​ല​വും നി​ക​ന്നി​ട്ടും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല.
മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടി​ട്ട​ശേ​ഷം മു​ക​ളി​ൽ ഗ്രാ​വ​ൽ​കൊ​ണ്ട് മൂ​ടു​ന്ന പ്ര​വൃ​ത്തി നി​ർ​ത്തി​യ​തോ​ടെ മാ​ലി​ന്യ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം​കാ​ര​ണം ച​ന്ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ത​ന്നെ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി. മാ​ലി​ന്യം കാ​ര​ണം ക​ച്ച​വ​ടം കു​റ​ഞ്ഞ​തോ​ടെ​യും മ​ത്സ്യ​സ്റ്റാ​ളും മ​റ്റും ത​ക​ർ​ന്നു വീ​ണ​തോ​ടെ​യും ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ക്കു​ക​യാ​യി​രു​ന്നു.
മാ​ലി​ന്യ നി​ക്ഷേ​പം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​തു കാ​ര​ണ​മാ​യി. നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കും ച​ന്ത വേ​ദി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ച​ന്ത​യി​ൽ എ​യ​റോ​ബി​ക് കം​പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളും രാ​ഷ്ട്രീ​യ സം​ഘ​ന​ക​ളും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ആ ​നീ​ക്ക​വും ഉ​പേ​ക്ഷി​ച്ചു. എ​ല്ലാ വ​ർ​ഷ​വും വാ​ർ​ഷി​ക ബ​ജ​റ്റി​ൽ പു​തി​യ​കാ​വ് ച​ന്ത​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​മെ​ങ്കി​ലും പി​ന്നീ​ട് അ​തു ഫ​യ​ലി​ൽ വി​ശ്ര​മി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​നാ​കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്ന് പു​തി​യ​കാ​വ് ച​ന്ത മ​ലി​ന്യ മു​ക്ത​മാ​ക്കി ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ഭീ​തി ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ചു.