കാ​ത്തി​രി​പ്പി​നു വി​ട! കാ​ക്ക​നാ​ട് റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ന് അ​നു​മ​തി
Saturday, June 22, 2019 10:41 PM IST
കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഗ​താ​ഗ​ത തി​ര​ക്കേ​റി​യ കാ​യം​കു​ളം - കാ​ക്ക​നാ​ട് റോ​ഡി​ലെ ലെ​വ​ൽ​ക്രോ​സി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. കാ​യം​കു​ളം - തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ തീ​ര​ദേ​ശ റെ​യി​ൽ​വേ പാ​ത​യി​ലാ​ണ് കാ​ക്ക​നാ​ട് മേ​ൽ​പ്പാ​ലം വ​രു​ന്ന​ത്. ചെ​ട്ടി​കു​ള​ങ്ങ​ര​പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി ഭാ​ഗ​ത്തു കൂ​ടി​യാ​ണ് തീ​ര​ദേ​ശ റെ​യി​ൽ​പാ​ത ക​ട​ന്നു പോ​കു​ന്ന​ത്.

കാ​യം​കു​ളം റെ​യി​ൽ​വേ ജം​ഗ്ഷ​ന് ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന ലെ​വ​ൽ ക്രോ​സാ​ണ് കാ​ക്ക​നാ​ട് ലെ​വ​ൽ​ക്രോ​സ്. അ​തി​നാ​ൽ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്പോ​ൾ ത​ന്നെ ഇ​വി​ടെ ഗേ​റ്റ് അ​ട​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​കു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്. ദി​വ​സം മു​ഴു​വ​നും ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന സ്ഥി​തി വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ട്. കാ​യം​കു​ള​ത്തുനി​ന്നും തി​രു​വ​ല്ല, കോ​ട്ട​യം ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഗേ​റ്റി​ൽ കു​രു​ങ്ങു​ന്ന​ത് രോ​ഗി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കാ​റു​ണ്ട്. ഏ​റെ തി​ര​ക്കു​ള്ള കാ​യം​കു​ളം - തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ലെ ഏ​ക റെ​യി​ൽ​വെ ഗേ​റ്റാ​ണി​ത്. നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ പാ​ത​യു​മാ​ണ്. റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ടു​ന്പോ​ൾ ഇ​ട വ​ഴി​ക​ളി​ലൂ​ടെ തി​രി​ഞ്ഞ് പോ​കേ​ണ്ടി വ​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യാ​സ​ക​ര​വു​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം ഒ​രു ദി​വ​സം പൂ​ർ​ണ​മാ​യി ഗേ​റ്റ് അ​ട​ഞ്ഞു കി​ട​ന്ന​തി​നാ​ൽ ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ ചെ​ട്ടി​കു​ള​ങ്ങ​ര​യി​ലും ഭ​ഗ​വ​തി​പ്പ​ടി​യി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. മേ​ൽ​പ്പാ​ല​ത്തി​നാ​യി മ​ണ്ണ് പ​രി​ശോ​ധ​ന നേ​ര​ത്തെ ക​ഴി​ഞ്ഞി​രു​ന്നു. സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ പാ​ലം നി​ർ​മാ​ണം വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും.