മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ജാ​മ്യ​മെ​ടു​ത്തു
Saturday, June 22, 2019 10:43 PM IST
അ​ന്പ​ല​പ്പു​ഴ: പൊ​തു​വേ​ദി​യി​ൽ സി​പി​എം വ​നി​താ നേ​താ​വി​നെ ആ​ക്ഷേ​പി​ച്ച കേ​സി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്തു. അ​ന്പ​ല​പ്പു​ഴ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി ജാ​മ്യ​മെ​ടു​ത്ത​ത്. ഈ ​മാ​സം 28ന് ​കേ​സ് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി മു​ൻ​കൂ​ർ ജാ​മ്യം.

2016 ഫെ​ബ്രു​വ​രി 28 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ൻ.​എ​ച്ച് കു​മാ​രകോ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് അ​ന്ന് സി​പി​എം തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് തെ​ക്ക് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ്ത്രീ​യെ​യാ​ണ് മ​ന്ത്രി പൊ​തു​വേ​ദി​യി​ൽ വ​ച്ച് ആ​ക്ഷേ​പി​ച്ച​ത്. മ​ന്ത്രി​യു​ടെ മു​ൻ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫം​ഗ​മാ​യി​രു​ന്ന സ്ത്രീ​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​ർ​ച്ച് 29 നും ​ഈ മാ​സം നാ​ലി​നു കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും മ​ന്ത്രി കോ​ട​തി​യി​ൽ എ​ത്തി​യി​ല്ല.

നാ​ലി​നു കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ 28ന് ​നി​ർ​ബ​ന്ധ​മാ​യും മ​ന്ത്രി ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ട​തി​യി​ലെ​ത്തി ജാ​മ്യ​മെ​ടു​ത്ത​ത്. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് മ​ന്ത്രി കോ​ട​തി​യി​ലെ​ത്തി​യ​ത്.