അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി​യി​ൽ അ​രി വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, June 23, 2019 10:18 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ട് പാ​ദു​വാ​പു​രം എ​ന്ന അ​രി വി​ത​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ എം​പി പ്ര​ഫ. കെ.​വി. തോ​മ​സ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ത​ന്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന പാ​വ​ങ്ങ​ളു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ല​വ​ർ​ഷ​ക്കാ​ല​ത്ത് മു​ഴു​വ​ൻ അ​രി ന​ൽ​കു​ന്ന എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം എ​ന്ന് ഫാ.​ആ​ന്‍റ​ണി ത​ന്പി പ​റ​ഞ്ഞു. കൂ​ടാ​തെ ക​ട​ൽ​ക്ഷോ​ഭ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കും അ​രി ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഫാ. ​അ​നീ​ഷ് ആ​ന്‍റ​ണി, ഫാ. ​ജോ​ബി അ​ഗ​സ്റ്റി​ൻ വ​ക​പ്പാ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.