ഓ​ണ​സ​മ്മാ​ന​മാ​യി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വി​ഷ​വി​മു​ക്ത പ​ച്ച​ക്ക​റി
Sunday, June 23, 2019 10:18 PM IST
പൂ​ച്ചാ​ക്ക​ൽ: നി​ക്ഷേ​പ​ത്തി​ന്‍റെ​യും പ​ലി​ശ​യു​ടെ​യും ക​ണ​ക്കി​നൊ​പ്പം പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ക​ണ​ക്കു​ക​ളും ഇ​നി പെ​രു​ന്പ​ളം 46-ാം ന​ന്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​റ​യും.
വി​ഷ​വി​മു​ക്ത പ​ച്ച​ക്ക​റി ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹ​ത്തി​ന് എ​ന്ന കാ​ഴ്ച​പ്പാ​ടി​ൽ ബാ​ങ്കി​ന്‍റെ സ്വ​ന്തം മ​ണ്ണി​ൽ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ഒ​രു​ക്കു​ക​യാ​ണ് ഈ ​സ​ഹ​ക​ര​ണ ബാ​ങ്ക്. ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ പു​ത്ത​ൻ കാ​ൽ​വ​യ്പ് ന​ട​ത്തു​ന്ന​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ. ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ബാ​ങ്കി​ന്‍റെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് കൃ​ഷി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജൈ​വ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ആ​ധു​നി​ക രീ​തി​യി​ൽ കൃ​ഷി സ്ഥ​ലം സ​ജീ​ക​രി​ച്ചു.
മി​ക​ച്ച ജ​ല​സേ​ച​ന സൗ​ക​ര്യ​വും വ​ള​പ്ര​യോ​ഗ​ത്തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി. ബാ​ങ്കി​ന്‍റെ മ​ഴ​മ​റ​യി​ൽ ത​യാ​റാ​ക്കി​യ തൈ​ക​ളാ​ണ് കൃ​ഷി​ക്കാ​യി ന​ട്ട​ത്.
പ​യ​ർ, വെ​ണ്ട, പാ​വ​ൽ, വ​ഴു​ത​ന, പീ​ച്ചി​ൽ, പ​ച്ച​മു​ള​ക്, ചീ​ര എ​ന്നി​വ​യാ​ണ് കൃ​ഷി ഇ​ന​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ള​വി​നു പാ​ക​മാ​കു​ന്പോ​ൾ പ​ച്ച​ക്ക​റി​ക​ൾ പു​റം വി​പ​ണി​യി​ലേ​തി​നെ​ക്കാ​ൾ വി​ല​കു​റ​ച്ച് ബാ​ങ്ക് ഓ​ഫീ​സി​നു മു​ന്നി​ലെ കൗ​ണ്ട​റി​ലൂ​ടെ വി​ല്പ​ന ന​ട​ത്താ​നാ​ണ് ല​ക്ഷ്യം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ​ത്തോ​ടെ കൃ​ഷി പ​രി​ച​ര​ണം ന​ട​ത്തു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ. കൃ​ഷി​ത്തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റിത്തൈ ന​ടീ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് മെ​ന്പ​റു​മാ​യ പി.​ജി. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൃ​ഷി ഓ​ഫീ​സ​ർ അ​നു.​ആ​ർ.​നാ​യ​ർ, പി.​ബി രാ​മ​ച​ന്ദ്ര​ൻ, പി.​പി. മി​നി​ൽ കു​മാ​ർ, എ​ൻ.​വി. സ​ര​ള, സി​ബി സു​ശീ​ല​ൻ, രാ​ധ മ·​ഥ​ൻ, വി.​ആ​ർ അ​ജി​ത്ത് കു​മാ​ർ, ശ്രീ​കു​മാ​ർ കൂ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.