സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, June 23, 2019 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഫാ​മി​ലി യൂ​ണി​യ​ന്‍റെ​യും കെ​സി​വൈ​എം പ​ള്ളി​പ്പു​റം യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ക​ണ്ണാ​ശു​പ​ത്രി നേ​ത്ര​ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ പ​ള്ളി​പ്പു​റം ഫൊ​റോ​ന പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് ഒ​ഴ​ല​ക്കാ​ട്ട് ക്യാ​ന്പ് ഉ​ദ്ഘാ​നം ചെ​യ്തു. വ​ർ​ക്കി ക​വാ​ലി​പാ​ട​ൻ, റോ​ണി ചെ​റി​യാ​ൻ, രാ​ജേ​ഷ് തോ​മ​സ്, സ​ർ​ജി ജോ​സ​ഫ്, ടി.​കെ. വ​ർ​ഗീ​സ്, നൈ​സി ബെ​ന്നി, ജെ​യിം​സ് ക​ട​വ​ൻ, സോ​ണ​ൽ സെ​ബാ​സ്റ്റ്യ​ൻ, ഫ്രെ​ഡ് ജോ​സ​ഫ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.