ഒ​ളി​ന്പി​ക് റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, June 23, 2019 10:20 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ളി​ന്പി​ക് റ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ സ്പോ​ർ​ട്്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ർ​ജു​ന പി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി ഒ​ളി​ന്പി​ക് റ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഇ​എം​എ​സ് സ്റ്റേ​ഡി​യം മു​ത​ൽ വി​ജ​യ​പാ​ർ​ക്ക് വ​രെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല് ജി​ല്ല​യി​ലെ വി​വി​ധ കാ​യി​ക​സം​ഘ​ട​ന​ക​ൾ, സ്കൂ​ളു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി.​ജി. വി​ഷ്ണു, എ​ൻ. പ്ര​ദീ​പ്കു​മാ​ർ, കെ.​കെ. പ്ര​താ​പ​ൻ, ടി. ​ജ​യ​മോ​ഹ​ന​ൻ, കു​ര്യ​ൻ ജ​യിം​സ്, ടി.​കെ. അ​നി​ൽ, ജി​ത​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.