ഈ​ടാ​ക്കി​യ അ​ധി​ക​നി​കു​തി തി​രി​കെ ന​ല്കാ​നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ​മ​രം
Monday, June 24, 2019 10:40 PM IST
മാ​വേ​ലി​ക്ക​ര: ന​ഗ​ര​സ​ഭ ഈ​ടാ​ക്കി​യ അ​ധി​ക​നി​കു​തി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്പി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ. ​ഗോ​പ​ൻ, ര​മേ​ശ്കു​മാ​ർ, കോ​ശി തു​ണ്ട​പ​റ​ന്പി​ൽ പ്ര​സ​ന്നാ​ബാ​ബു, കെ.​കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​രാ​ണ് ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. അ​തേ​സ​മ​യം സ​മ​രം പ്ര​ഹ​സ​ന​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ല അ​ഭി​ലാ​ഷും പ​റ​ഞ്ഞു.

നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കി​യ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ക, അ​ധി​ക​മാ​യി പി​രി​ച്ച നി​കു​തി തു​ക തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, നി​കു​തി പി​രി​വ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ന​ട​ത്തു​ക, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് നി​കു​തി ഇ​ള​വ് ന​ൽ​കു​ക, അ​ശാ​സ്ത്രീ​യ​മാ​യ നി​കു​തി പ​രി​ഷ്ക​ര​ണം പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധസ​മ​രം. ഇ​ന്ന​ലെ കൂ​ടി​യ ഫി​നാ​ൻ​സ് ക​മ്മ​ിറ്റി​യി​ൽ 2016-ന് ​ഏ​പ്രി​ൽ ഒ​ന്നി​നു മു​ന്പ് ഈ​ടാ​ക്കി​യ നി​കു​തി തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ൽ യോ​ഗം വി​ളി​ക്കു​ന്ന​ത് വ​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്പോ​ട്ട് പോ​കു​മെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ഗോ​പ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ക​ല്ലു​മ​ല​രാ​ജ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി കു​ര്യ​ൻ പ​ള്ള​ത്ത്, അ​ജി​ത് ക​ണ്ടി​യൂ​ർ, ര​മേ​ശ് ഉ​പ്പാ​ൻ​സ്, അ​നി​വ​ർ​ഗീ​സ്, സ​ക്കീ​ർ ഹു​സൈ​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​രും സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി.

അ​തേ​സ​മ​യം നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന സ​മ​രം പ്ര​ഹ​സ​ന​മെ​ന്ന് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ലാ​അ​ഭി​ലാ​ഷ് പ​റ​ഞ്ഞു. 2013-14 കാ​ല​ത്ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് നി​കു​തി പ​രി​ഷ്ക​ര​ണ​വു​മാ​യി മു​ന്പോ​ട്ടു വ​ന്ന​ത്. തു​ട​ർ​ന്ന് അ​ന്ന് ന​ഗ​ര​സ​ഭ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി നി​കു​തി പ​രി​ഷ്ക​ര​ണ​ത്തി​ന് തീ​രു​മാ​നം എ​ടു​ത്ത​ത്.

പി​ഴ​യി​ല്ലാ​തെ നി​കു​തി ക്ര​മീ​ക​രി​ച്ച് വാ​ങ്ങു​ക​മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ​മേ​ൽ അ​ധി​ക ഭാ​രം ചു​മ​ത്തു​ക​യോ ജ​ന​ങ്ങ​ളേ ദ്രോ​ഹി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല.

ഫി​നാ​ൻ​സ് ക​മ്മി​റ്റി​യി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ക​യും അ​ജ​ണ്ട പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് അ​വ​ർ യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യ​തെ​ന്നും പി​ന്നീ​ട് ന​ട​ന്ന സ​മ​രം എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.