എ​ച്ച്1 എ​ൻ1 ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ച്ച്1 എ​ൻ1 രോ​ഗം​കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ല​യു​ടെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ജി​ല്ല​യി​ലെ എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും അ​വ​ര​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. എ​ച്ച്1 എ​ൻ1 പ​നി പ​ക​രാ​തി​രി​ക്കു​ന്ന​തി​ന് അ​വ​ലം​ബി​ക്കേ​ണ്ട പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും സ്വ​യം​ചി​കി​ത്സ അ​വ​ലം​ബി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും ക്ലാ​സു​ക​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് ഇ​തു​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. ക്ലാ​സി​ൽ പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ക​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​അ​റി​യി​ച്ചു.